അടുത്താഴ്ച ജന്മദിനവും വിവാഹ വാർഷികവും, വേദനയായി സുഭാഷിണി

Wednesday 08 April 2026 6:12 AM IST

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് തമിഴ് പ്രേക്ഷകർ. ജനപ്രിയ പരമ്പരയായ 'കയലി"ലെ അഭിനയത്തിലൂടെ വൻ ശ്രദ്ധ നേടിയ സുഭാഷിണി സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായിരുന്നു. നാലു ലക്ഷത്തിൽപ്പരം ഫോളോവേഴ്സുണ്ട്. ഏപ്രിൽ 12ന് 37-ാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് വേർപാട്. ഏപ്രിൽ 21ന് രണ്ടാം വിവാഹ വാർഷികവും.

ഞായറാഴ്ച രാത്രി ഭർത്താവിനെ വീഡിയോ കോൾ ചെയ്യുന്നതിനിടെ കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായെന്നും ഇതേത്തുടർന്ന് സുഭാഷിണി തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ശ്രീലങ്കൻ സ്വദേശിനിയാണ് സുഭാഷിണി. തമിഴ് സിനിമ - സീരിയൽ രംഗത്ത് സ്ഥാനം പിടിക്കണമെന്ന ആഗ്രഹവുമായായാണ് ചെന്നൈയിൽ എത്തിയത്.

'കയൽ" സീരിയലിലെ വേഷം തമിഴ് കുടുംബങ്ങളിൽ പ്രിയങ്കരിയാക്കി മാറ്റി. ശ്രീലങ്കയിൽ ചിത്രീകരിച്ച 'ഇനി അവൻ" സിനിമയിൽ പ്രധാന വേഷം ചെയ്തിരുന്നു. 2023-ൽ റിലീസ് ചെയ്ത എല്ലാം മുകളിൽ ഇരിക്കിരവൻ പാത്തുപ്പാൻ എന്ന ചിത്രത്തിൽ ആരി അർജുനൊപ്പം വേഷമിട്ടു.

.