ടി.കെ ഗോവിന്ദന്റെ പര്യടനം

Wednesday 08 April 2026 12:07 AM IST
ടി.കെ ഗോവിന്ദൻ കൊളച്ചേരി പഞ്ചായത്തിലെ പര്യടനം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: നിയോജക മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ ഗോവിന്ദൻ കൊളച്ചേരി പഞ്ചായത്തിൽ പര്യടനം നടത്തി. പാമ്പുരുത്തിയിൽ കെ.പി.സി.സി മെമ്പർ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എൻ.വി പ്രേമാനന്ദൻ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ, മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കോടിപ്പൊയിൽ മുസ്തഫ, യു.ഡി.എഫ് മണ്ഡലം കൺവീനർ ടി. ജനാർദ്ദനൻ, ടി.വി ഷമീമ, കെ.എം ശിവദാസൻ, അലി മംഗര, കെ.സി ഗണേശൻ, നൗഷാദ് ബ്ലാത്തൂർ, മൻസൂർ പാമ്പുരുത്തി, ആറ്റക്കോയ തങ്ങൾ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, അബ്ദുസ്സലാം, ദാമോദരൻ കൊയിലേരിയൻ, സുമേഷ്, ഷംസീർ മയ്യിൽ എന്നിവർ പ്രസംഗിച്ചു.