സുരേഷ് ഗോപിക്കെതിരായ രണ്ടാം തിര. ഹ‌ർജി തള്ളി

Wednesday 08 April 2026 2:15 AM IST

കൊച്ചി: തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജോഷി വില്ലടം നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹർജിയുടെ സാധുത ചോദ്യം ചെയ്ത് സുരേഷ് ഗോപി സമർപ്പിച്ച ഉപഹർജി അനുവദിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. ഹർജിയിൽ ഉന്നയിച്ച ക്രമക്കേട് ആരോപണങ്ങൾക്ക് തെളിവില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വാദം. അതേസമയം, സുരേഷ് ഗോപിയുടെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നേതാവ് എ.എസ്. ബിനോയ് നൽകിയ ഹർജിയും അതിലെ ആരോപണങ്ങളും നിലനിൽക്കുമെന്ന് കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടിരുന്നു. ഈ ഹർജി വിശദ വാദത്തിന് മാറ്റിയിരിക്കുകയാണ്.