വീട്ടിൽ കയറി അക്രമം:പ്രതിക്ക് തടവും പിഴയും ശിക്ഷ

Wednesday 08 April 2026 2:30 AM IST

ചേർത്തല:കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ വീട്ടിൽ അതിക്രമിച്ചു കയറി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്കു തടവുംപിഴയും ശിക്ഷ. വയലാർ ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ പുത്തുവൽനികർത്തു വീട്ടിൽ സാലി (50)നെയാണ് ചേർത്തല അസി. സെഷൻസ് ജഡ്ജ് എസ്.ലക്ഷ്മി കുറ്റക്കാരനാണെന്ന് മൂന്നു വർഷവും മൂന്നു മാസവും കഠിന തടവും 25,000 പിഴയും ശിക്ഷ വിധിച്ചത്.പിഴ അടയ്ക്കാതിരുന്നാൽ ആറുമാസം തടവ് അനുഭവിക്കണം. 2022മെയ് 15ന് രാത്രി ഒമ്പതോടെയായിരുന്നു അക്രമം വയലാർ ചൂഴാട്ടിത്തറ വർഗീസിനാണ് അക്രമത്തിൽ കുത്തേറ്റു ഗുരുതരമായി പരിക്കേറ്റത്. വർഗീസിനെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് അടിയന്തര ശസ്ത്രക്രിയക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ചേർത്തല എസ്.ഐ വി.ജെ. ആന്റണി രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ജി. രാധാകൃഷ്ണൻ കോടതിയിൽ ഹാജരായി.