ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന പ്രതി അറസ്റ്റിൽ

Wednesday 08 April 2026 2:32 AM IST

ആലപ്പുഴ: പുന്നമട ജെട്ടിക്ക് കിഴക്കേക്കരയിൽ വച്ച് ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിലായി. മണ്ണഞ്ചേരി പഞ്ചായത്ത് എ.എൻ കോളനിയിൽ അരുൺ കിച്ചുവിനെയാണ് (മൊട്ട അരുൺ) നോർത്ത് പൊലീസ് പിടികൂടിയത്. ഹൗസ് ബോട്ടിൽ കയറ്റാതിരുന്നതിലുള്ള വിരോധം നിമിത്തമാണ് ഹൗസ് ബോട്ടിലെ സ്രാങ്കായ രാജേഷ് കുമാറിനെ പ്രതികൾ ആക്രമിച്ചത്. കേസിലെ മറ്റുപ്രതികളയ പുന്നമട ശ്യാം, അദ്വൈത് എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതിയെ സാഹസികമായിയാണ് പിടികൂടിയത്. ആലപ്പുഴ ഡിവൈ.എസ്.പി മുകേഷ് ജി.ബിയുടെ നേതൃത്വത്തിൽ ആലപ്പുഴ നോർത്ത് സി.ഐ എം.ജെ അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിപിൻദാസ്, എൻ.എസ്. വിഷ്ണു എന്നിവരടങ്ങിയ സംഘടമാണ് പ്രതിയെ പിടികൂടിയത്.