ആകാശത്തോളം ഉയർന്ന് കലാശക്കൊട്ട്

Wednesday 08 April 2026 12:38 AM IST

പുതുക്കാട് : പുതുക്കാട് മണ്ഡലത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പരസ്യ പ്രചാരണത്തിന്റെ കലാശകൊട്ട് ആകാശത്തോളം ഉയർന്നു. ദേശീയപാതക്കിരുവശത്തും ക്രെയിനിന്റെ ബക്കറ്റിൽ കയറി ആണികളെ ആവേശം കൊള്ളിച്ചു എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.രാമചന്ദ്രനും എൻ.ഡി.എ സ്ഥാനാർത്ഥി എ.നാഗേഷും. മൂന്ന് മുന്നണികൾക്കും കാവടിയാട്ടവും താള മേളങ്ങളും കൊടിതോരണങ്ങളും വർണ്ണ ബലൂണുകളും ചാരുതയേകി. യു.ഡി.എഫിന് വരന്തരപ്പിള്ളിയിലും കലാശകൊട്ടുണ്ടായിരുന്നു.