അമലയിൽ ലോക ഓട്ടിസം ദിനാചരണം
Wednesday 08 April 2026 12:00 AM IST
തൃശൂർ: അമല മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററും ശിശുരോഗ വിഭാഗവും ഇന്ത്യൻ അസോസിയേഷൻ ഒഫ് പീഡിയാട്രിക് തൃശൂർ ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിച്ച ലോക ഓട്ടിസം ദിനാചരണത്തിന്റെയും ബോധവത്കരണ സെമിനാറിന്റെയും ഉദ്ഘാടനം കല്ലേറ്റുംകര നിപ്മർ കോളേജ് പ്രിൻസിപ്പൽ അന്ന ദാനിയേൽ നിർവഹിച്ചു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, സി.ഡി.സി വിഭാഗം മേധാവി ഡോ. പാർവതി മോഹൻ, ശിശുരോഗ വിഭാഗം മേധാവി ഡോ. കല്യാണി പിള്ള, അസോസിയേറ്റ് പ്രൊഫസർ ഡോ. റിയ ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.