​പ്ര​ചാ​ര​ണ​ ​സ​മാ​പ​നം:​ ​ഇ​രി​ട്ടി​യി​ലും​ ​ അഴീക്കോട്ടും സംഘർഷം

Wednesday 08 April 2026 12:18 AM IST
ഇരിട്ടിയിൽ നടന്ന മുന്നണികളുടെ കൊട്ടിക്കലാശം

അഴീക്കോട്/ഇരിട്ടി:നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​ര​സ്യ​പ്ര​ച​ര​ണ​ത്തി​ന്റെ​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​ന​ട​ന്ന​ ​ക​ലാ​ശ​ക്കെ​ട്ട് ​ഇ​രി​ട്ടി​യിലും അഴീക്കോട്ടും ​ ​എ​ൽ.​ഡി.​എ​ഫ് ​-​യു.​ഡി.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​മ്മി​ൽ​ ​സം​ഘ​ർ​ഷാ​വ​സ്ഥ​യുണ്ടാക്കി.​ ​

ഇരിട്ടിയിൽ മൂ​ന്ന് ​മു​ന്ന​ണി​ക​ളും​ ​പ​ഴ​യ​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​കേ​ന്ദീ​ക​രി​ച്ചാ​യി​രു​ന്നു​ ​ന​ട​ന്ന​ത്.​ ക​ലാ​ശ​കെ​ട്ടി​ന്റെ​ ​അ​വ​സാ​ന​ ​നി​മി​ഷ​ത്തി​ലേ​ക്ക് ​നീ​ങ്ങു​ന്ന​ ​സ​മ​യ​ത്ത് ​ഇ​രി​ട്ടി​ ​ന​ഗ​ര​സ​ഭ​ ​ഷോ​പ്പിം​ഗ് ​കോം​പ്ല​ക്സി​ന്റെ​ ​മു​ക​ളി​ൽ​ ​ക​യ​റി​ ​യു.​ഡി.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​ർ​ ​സ്വ​ർ​ണ്ണം​ ​ക​ട്ട​ത് ​ആ​ര​പ്പാ​ ​സ​ഖ​ക്ക​ളാ​ണേ​ ​അ​യ്യ​പ്പാ​ ​എ​ന്ന​ ​ഫ്ല​ക്സ് ​ഉ​യ​ർ​ത്തി​യ​തോ​ടെ​ ​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​ർ​ ​രം​ഗ​ത്ത് ​വ​രി​ക​യായിരുന്നു. ​ക​ലാ​ശ​ക്കൊ​ട്ടി​ന് ​ശേ​ഷം​ ​ഫ്ല​ക്സ് ​ഉ​യ​ർ​ത്തി​യ​ ​യു.​ഡി.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ഇ​റ​ങ്ങി​ ​വ​രു​ന്ന​ ​പ്ര​വേ​ശ​ന​ ​ക​വാ​ടം​ ​കേ​ന്ദീ​ക​രി​ച്ച് ​എ​ൽ.​ഡി​ ​എ​ഫ് ​പ്ര​വ​ർ​ത്ത​ക​ർ​ ​നി​ന്ന​ത് ​സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലേ​ക്ക് ​നീ​ങ്ങി.​ ​പൊ​ലീ​സ് ​സം​ഘം​ ​അ​വി​ടെ​ ​എ​ത്തി​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പി​ന്തി​രി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ക​ഴി​ഞ്ഞി​ല്ല.​ ​സം​ഘ​ർ​ഷാ​വ​സ്ഥ​ ​അ​ര​മ​ണി​ക്കൂ​റോ​ളം​ ​നീ​ണ്ടു​നി​ന്നു.​ ​

വി.​ശി​വ​ദാ​സ് ​എം.​പി​ യും​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ബി​നോ​യി​ ​കു​ര്യ​നും​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പി​രി​ഞ്ഞു​ ​പോ​ക്കാ​ൻ​ ​നി​ര​ന്ത​രം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കൂ​ടു​ത​ൽ​ ​കേ​ന്ദ്ര​ ​പൊ​ലീ​സ് ​സം​ഘം​ ​സ്ഥ​ല​ത്തെ​ത്തി​യാണ് ​പ്ര​വ​ർ​ത്ത​ക​രെ​ ​പി​ൻ​തി​രി​പ്പി​ച്ചത്.​ ​കൂ​ടു​ത​ൽ​ ​പൊ​ലീ​സ് ​ഇ​ല്ലാ​ത്ത​താ​ണ് ​സം​ഘ​ർ​ഷാ​വ​സ്ഥ​ ​നീ​ണ്ടു​നി​ൽ​ക്കാ​ൻ​ ​കാ​ര​ണ​മെ​ന്ന് ​ആ​രോ​പ​ണ​മു​ണ്ട്.

പരസ്യ പ്രചരണ സമാപനത്തിന് ശേഷം അഴീക്കോട് മൂന്ന്നിരത്തിലുണ്ടായ കല്ലേറിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. വൻകുളത്ത് വയലിൽ അവസാനിച്ച യു.ഡി.എഫ് അഴീക്കോട് മണ്ഡലം കലാശക്കൊട്ടിനെത്തിയ പ്രവർത്തകരും മൂന്ന് നിരത്തിൽ പരസ്യ പ്രചരണം അവസാനിപ്പിച്ച അഴീക്കോട് നോർത്ത് മണ്ഡലം എൽ.ഡി.എഫ് പ്രവർത്തകരും തമ്മിലാണ് കല്ലേറുണ്ടായത്. കല്ലേറിൽ പരിക്കേറ്റ എൽ.ഡി.എഫ് പ്രവർത്തകരായ ടി.പി ലത്തീഫ്, അനുഗ്രഹ്, കെ.വി അഭിജിത്ത്, കെ. രാജേഷ്, എന്നിവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് നിരത്തിൽ എൽ.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായി ബൈക്കിൽ പോകുകയായിരുന്ന പ്രവർത്തകരുമായി യു.ഡി.എഫ് റാലിയിൽ പങ്കെടുത്ത പ്രവർത്തകർ വാക്ക് തർക്കം ഉണ്ടായതിന്റെ തുടർച്ചയായിരുന്നു അക്രമം. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, ടി.വി രാജേഷ്, എം. പ്രകാശൻ, കെ.വി ഷക്കീൽ, സ്ഥാനാർത്ഥി കെ.വി സുമേഷ് എന്നിവർ എ.കെ.ജി ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. പരിക്കേറ്റ യു.ഡി.എഫ് പ്രവർത്തകർ പാപ്പിനിശേരി എം.എം ആശുപത്രിയിൽ ചികിത്സ തേടി.