ഇറാന്റെ ‘കിരീടരത്നം’ ഖാർഗ് ദ്വീപിൽ യു.എസ് വ്യോമാക്രണം

Wednesday 08 April 2026 2:49 AM IST

ടെഹ്റാൻ: ഖാർഗ് ദ്വീപിന് നാശമുണ്ടായാൽ ഇറാന്റെ സാമ്പത്തിക നട്ടെല്ല് തകർന്നു എന്നാണ് അർത്ഥം. എന്തുകൊണ്ടാണ് ഖാർഗ് ഏറ്റവും നിർണായകമായ പ്രദേശമാകുന്നത്.

കിരീടത്തിലെ

രത്നം

ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഖാർഗ് ദ്വീപിലൂടെയാണ്.

ഇറാൻ തീരത്തുനിന്ന് 28 കി.മീ അകലെ

 ഹോർമുസ് കടലിടുക്കിന് 660 കിലോമീറ്റർ വടക്കു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു

ഇറാന്റെ ‘കിരീടരത്നം’

 8 കിലോമീറ്റർ നീളം

4–5 കിലോമീറ്റർ വീതി.

 ജന സംഖ്യ -8000 ഓളം

വലിയ കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന ആഴമുള്ള കടൽത്തീരം.

എണ്ണ ടാങ്കുകൾ, പൈപ്പ് ലൈനുകൾ, സൈനിക താവളങ്ങൾ എന്നിവയുള്ളതിനാൽ അതീവ സുരക്ഷാ മേഖലയാണ്.

എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപ് വഴിയാണ്.

 പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണവരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ടെർമിനലുകൾ

 ക്രൂഡ് ഓയിൽ കടലിനടിയിലെ പൈപ്പുകൾ വഴി എത്തിച്ച് സംസ്കരിക്കും  ദ്വീപ് ആക്രമിക്കുന്നതോടെ ഇറാന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സായ എണ്ണവ്യാപാരത്തെ തകർത്ത് രാജ്യത്തെ സാമ്പത്തികമായി തളർത്താം

 ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് പോലുള്ള സേനകളുടെ ഫണ്ടിങ്ങിനെ ബാധിക്കും.

സാമ്പത്തിക പ്രാധാന്യത്തിന് പുറമേ ചരിത്രപരമായും സൈനികമായും ഖാർഗ് ദ്വീപ് ഇറാന് പ്രധാനപ്പെട്ടതാണ്. അയൽരാജ്യങ്ങളുടെ നിരീക്ഷണത്തിന് ഇറാൻ ഈ ദ്വീപ് ഉപയോഗിക്കുന്നുണ്ട്. റവല്യൂഷനറി ഗാർഡ്സാണ് ദ്വീപിന് സുരക്ഷ ഒരുക്കുന്നത്.

പോർച്ചുഗീസുകാരും ഡച്ചുകാരും ദ്വീപിനായി പോരാടിയിട്ടുണ്ട്. 1980കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഇറാഖ് ഈ ദ്വീപ് ബോംബിട്ട് തകർക്കാൻ ശ്രമിച്ചെങ്കലും പിന്നീട്, ദ്വീപിലെ സംവിധാനങ്ങൾ ഇറാൻ പുനർനിർമിക്കുകയായിരുന്നു.