രാജ്യത്തിനായി ജീവൻ നൽകാൻ തയാ‌ർ: ഇറാൻ പ്രസിഡന്റ്

Wednesday 08 April 2026 2:50 AM IST

ട്രംപിന്റെ ഭീഷണി നിലനിൽക്കെ ഏത് സാഹചര്യവും നേരിടാൻ തയാറാണെന്ന് ഇറാൻ പ്രസിഡന്റ് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. താനുൾപ്പെടെ 14 ദശലക്ഷം ഇറാനിയൻ പൗരന്മാരും രാജ്യത്തിന് വേണ്ടി ജീവൻ നൽകാൻ സന്നദ്ധരാണെന്ന് വ്യക്തമാക്കി.

കിംഗ് ഫഹദ്

കോസ്‌വേ തുറന്നു

സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ്​ ഫഹദ് കോസ്‌വേ അടച്ചു. മുൻകരുതലിന്റെ ഭാഗമായി ഇന്നലെ പുലർച്ചെ പാലം അടച്ചുകൊണ്ട് അധികൃതർ ഉത്തരവിറക്കി. പിന്നാലെ

നിയന്ത്രണം നീക്കുന്നതായും ഗതാഗതം പുനരാരംഭിക്കുന്നതായും അറിയിച്ചു. എന്നാൽ രാത്രിയോടെ വീണ്ടും ആക്രമണ മുന്നറിയിപ്പ് വന്നതോടെ പാലം വീണ്ടും അടച്ചു. സൗദിയിൽ നിന്ന് ബഹ്റൈനിലേക്കുള്ള ഏക റോഡ് മാർഗമാണ് 25 കി.മീറ്റർ നീളമുള്ള കിംഗ് ഫഹദ് കോസ്‌വേ.നിലവിൽ സൗദിയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തുകയാണ്.

 ചർച്ചയ്ക്ക് ഇറാൻ ഉപാധി വച്ചെന്ന് റിപ്പോർട്ട്

യു.എസ്- ഇസ്രയേൽ ആക്രമണത്തൽ ഇറാനിൽ 30ഓളം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ

 ഇസ്രയേലിലെ ഇറാൻ പൗരന്മാരോട് ട്രെയിൻയാത്ര ഒഴിവാക്കാൻ ഇസ്രയേലിന്റെ മുന്നറിയിപ്പ്

ഗൾഫ് രാജ്യങ്ങളിൽ ആക്രമണം കടുപ്പിക്കാൻ ഇറാൻ. ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ നേരിടാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാണെന്ന് യു.എ.ഇ

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ജുബൈൽ വ്യവസായ നഗരത്തിലുള്ള പെട്രോകെമിക്കൽ സമുച്ചയം ഇറാൻ സൈന്യം ആക്രമിച്ചതായി റിപ്പോർട്ട്

 സംഘർഷം ആരംഭിച്ചതിനുശേഷം ഇറാനിൽ നിന്ന് വിക്ഷേപിച്ച 188 മിസൈലുകളും 477 ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു നശിപ്പിച്ചതായി ബഹ്‌റൈൻ പ്രതിരോധ സേന കമാൻഡ് അറിയിച്ചു

ഷാർജയിൽ ടെലികോം കമ്പനിക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണത്തിൽ രണ്ട് പാക് പൗരന്മാർക്ക് പരിക്ക്