സ്‌ത്രീകൾ മൂക്കുത്തി ഇടത് മൂക്കിൽതന്നെ ധരിക്കണമെന്ന് പറയുന്നതിന് പിന്നിലെ വസ്‌തുത അറിയുമോ?
ഇന്ത്യൻ സംസ്‌കാരത്തിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒരു ആഭരണമാണ് മൂക്കുത്തി. സ്‌ത്രീത്വത്തിന്റെ പ്രതീകമാണ് മൂക്കുത്തി എന്നാണ് പറയപ്പെടുന്നത്. വേദങ്ങളിൽ പോലും മൂക്കുത്തിയെക്കുറിച്ച് പരാമർശമുണ്ട്. മൂക്കിന്റെ ഇടതുവശത്ത് ഇത് ധരിക്കണം എന്നാണ് വേദങ്ങളിലെ പ്രസ്‌താവന. ഇതുവഴി ഗർഭപാത്രത്തിന് കരുത്തുണ്ടാകാൻ സാധിക്കും എന്ന് വിശ്വസിച്ചിരുന്നു. മൂക്കിന്റെ ദ്വാരത്തോട് ചേർന്ന് നിരവധി നാഡികളുണ്ട്. ഇവ വയറും ഗർഭപാത്രവുമായി ബന്ധപ്പെട്ടതാണ്. ഇക്കാരണത്താലാണ് പണ്ടുകാലംമുതലേ ഇത്തരം വിശ്വാസമുണ്ടായത്.
ലോഹങ്ങൾ, മൃഗങ്ങളുടെ കൊമ്പ് എന്നിവകൊണ്ടാണ് മൂക്കുത്തി പണ്ടുകാലത്ത് ഉണ്ടാക്കിയിരുന്നത്. ചിലർ സ്വർണം, രത്നം എന്നിവകൊണ്ടും മൂക്കുത്തിയുണ്ടാക്കാറുണ്ട്. എന്നാൽ ഇവ എല്ലാവർക്കും നന്നല്ല. ശുക്രൻ അപ്രിയസ്ഥാനത്ത് ജാതകവശാൽ ഉള്ളവർക്ക് രത്നം കൊണ്ടുള്ള മൂക്കുത്തി അണിയരുത്. ചില സംസ്‌കാരങ്ങളിൽ പുരുഷന്മാരും മൂക്കുത്തി ധരിക്കാറുണ്ട്. പല ബോളിവുഡ് താരങ്ങളും മൂക്കുത്തിയണിഞ്ഞ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
മദ്ധ്യേഷ്യയിൽ നിന്നാണ് മൂക്കുത്തി ഇന്ത്യയിലെത്തിയത്. പാർവതി ദേവിയോടുള്ള ആദരസൂചകമായി സ്‌ത്രീകൾ മൂക്കുത്തി ധരിക്കാറുണ്ട്. മരണാനന്തര ചടങ്ങുകളിലെ ചെലവിനായും മൂക്കുത്തി ധരിക്കുന്ന പതിവുണ്ട്. തമിഴ് വംശജകരാകട്ടെ രണ്ട് മൂക്കിലും മൂക്കുത്തി ധരിക്കുന്ന പതിവുണ്ട്. ബൈബിളിലും പേർഷ്യൻ സംസ്‌കാരത്തിലും മൂക്കുത്തി സ്‌ത്രീകൾ ധരിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ മൂക്കുത്തിക്ക് വലിപ്പത്തിൽ കാര്യമായ മാറ്റമുണ്ടായി. ഈ തരമാണ് ഇപ്പോൾ എല്ലാവരും ധരിക്കുന്നത്.