വേനൽ കൂടാരം കായിക പരിശീലന ക്യാമ്പ്

Thursday 09 April 2026 1:42 AM IST

കാരേറ്റ്:കാരേറ്റ് ഡി.ബി.എച്ച്.എസ് സ്‌പോർട്സ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റും ഫിസിക്കൽ ട്രെയിനിംഗ് സെന്ററും സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി കാരേറ്റ് ദേവസ്വം ബോർഡ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച കായിക പരിശീലന ക്യാമ്പായ വേനൽ കൂടാരം സമാപിച്ചു.കിളിമാനൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്.ഷിജിന ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റും ക്യാമ്പ് കോർഡിനേറ്ററുമായ സി.വിജയകുമാർ അധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഐ.വി.ബീന സ്വാഗതം പറഞ്ഞു.ബി.സന്ദീപ്, ശാലിനി ദിനേശ്,രഞ്ജിത്ത്,പ്രിജി,അശ്വതി,ഷാമില തുടങ്ങിയവർ പങ്കെടുത്തു.