വിമാനത്തിലിരുന്ന് മദ്യപിച്ച യാത്രക്കാരൻ അറസ്റ്റിൽ
Thursday 09 April 2026 3:56 AM IST
നെടുമ്പാശേരി: വിമാനത്തിലിരുന്ന് മദ്യപിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്നും നെടുമ്പാശേരിയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരൻ ബ്രിട്ടീഷ് പൗരത്വമുള്ള മലയാളി ജോർജ് വർഗീസിനെയാണ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി പൊലീസിന് കൈമാറിയ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.