പഠന ക്ലാസ്
Thursday 09 April 2026 1:06 AM IST
തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 12 മുതൽ 18വരെ അവധിക്കാല പഠന ക്ലാസ് നടക്കും.താത്പര്യമുള്ള കുട്ടികൾക്ക് അപേക്ഷിക്കാം.ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം,ഗുരുദേവകൃതികൾ എന്നിവ കൂടാതെ കുട്ടികളിൽ കലാസാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിലേക്ക് അതത് വിഷയങ്ങളിലെ പ്രഗത്ഭർ ക്ലാസെടുക്കും.വിവര സാങ്കേതിക വിദ്യയുടെ അപകടങ്ങളെയും സാദ്ധ്യതകളേയും കുറിച്ച് അവബോധം സ്യഷ്ടിക്കുന്നതിനുള്ള ക്ലാസുകളും ഉണ്ടാകും.ഫോൺ: 9995568505, 9995437666, 9387385256.