മാദ്ധ്യമ പുരസ്‌കാരത്തിന് അപേക്ഷിക്കാം

Thursday 09 April 2026 1:06 AM IST

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്‌കറുടെ സ്മരണക്കായി ബോധിഗ്രാം-ബി.ആർ.പി ഏർപ്പെടുത്തിയ മാദ്ധ്യമ പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു. മനുഷ്യാവകാശ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അച്ചടി മാദ്ധ്യമങ്ങളിലെ അന്വേഷണാത്മക ഉള്ളടക്കത്തിനാണ് പുരസ്‌കാരം.2025 ജനുവരി മുതൽ ഡിസംബർ വരെ ദിനപ്പത്രങ്ങളിലോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചവയാണ് അവാർഡിന് പരിഗണിക്കുക.25,000 രൂപയും പ്രശസ്തിപത്രവും മെമെന്റോയുമായിരിക്കും പുരസ്‌കാരം.എൻട്രിയുടെ മൂന്ന് കോപ്പികൾ മേയ് 5ന് മുൻപ് അയക്കുക.എൻട്രികൾ സെക്രട്ടറി ബോധിഗ്രാം-ബി ആർ.പി മാദ്ധ്യമ പുരസ്‌കാര സമിതി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റയ്നബിൾ ഡെവലപ്മെന്റ് ആൻഡ് ഗവേണൻസ്,ടി.എം.സി:92530,ഗോൾഫ് ലിങ്ക്സ്, കവടിയാർ, തിരുവനന്തപുരം-695003ഫോൺ:8301870991.