അനുശോചിച്ചു
Thursday 09 April 2026 5:04 AM IST
ആലപ്പുഴ: എൻ.എസ്.എസ് സെക്രട്ടറി ഹരികുമാർ കോയിക്കലിന്റെ നിര്യാണത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി അനുശോചിച്ചു. പൊതുസമൂഹത്തിന്റെയും സമുദായത്തിന്റെയും ഉന്നമനത്തിനു വേണ്ടി നിസ്വാർത്ഥമായ സേവനമാണ് അദ്ദേഹം നടത്തിയത്. സമുദായത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും എൻ.എസ്.എസ് സംഘടനയുടെ ആശയങ്ങൾക്ക് കോട്ടം തട്ടാതിരിക്കാനും പ്രത്യേകം ജാഗ്രത പുലർത്തിയ വ്യക്തികൂടിയാണ് ഹരികുമാർ കോയിക്കൽ. അദ്ദേഹത്തിന്റെ വിയോഗം കേരളീയ പൊതു സമൂഹത്തിനും എൻ.എസ്.എസ്സിനും വലിയ നഷ്ടമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.