അവസാന വോട്ടും പെട്ടിയിലാക്കാൻ

Thursday 09 April 2026 12:27 AM IST

ഇടുക്കി: ആഴ്ചകൾ നീണ്ട ആഘോഷമായ പ്രചാരണത്തിന് തിരശ്ശീല വീണതിനുശേഷം വോട്ടുകൾ ഉറപ്പിക്കാനുള്ള നിശ്ശബ്ദ പ്രചാരണത്തിലായിരുന്നു ഇന്നലെ മുന്നണികൾ. ആടി നിന്ന വോട്ടുകൾ പെട്ടിയിൽ വീടുമെന്ന് ഉറപ്പിക്കാനായിരുന്നു മൂന്ന് മുന്നണികളുടെ പ്രവർത്തകരുടെയും ശ്രമം.

ആവനാഴിയിലെ അവസാന ആയുധങ്ങളുമെടുത്ത് പോരാടിയതോടെ തികഞ്ഞ ജയപ്രതീക്ഷയാണ് നേതാക്കൾ പുലർത്തുന്നത്. പരമാവധി വോട്ടമാരെ ബൂത്തുകളിലെത്തിക്കാനായിരിക്കും ഇന്ന് എല്ലാ സ്ഥാനാർത്ഥികളുടെയും ശ്രമം.