നടന്‍ കൃഷ്ണകുമാര്‍ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, നിയമനം മൂന്ന് വര്‍ഷത്തേക്ക്
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ചെയര്‍മാനായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെ നിയമിച്ചു. പാര്‍ട് ടൈം ചെയര്‍മാന്‍ എന്ന നിലയ്ക്കാണ് കൃഷ്ണകുമാറിന്റെ നിയമനം. കൃഷ്ണകുമാറിനെ എന്‍എഫ്ഡിസിയുടെ നോണ്‍ ഒഫിഷ്യല്‍ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് കൃഷ്ണകുമാറിനെ നിയമിച്ചിരിക്കുന്നത്.
2021 ഫെബ്രുവരിയില്‍ കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു. 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ നിന്നും മത്സരിച്ചു. രണ്ട് തവണയും അദ്ദേഹം പരാജയപ്പെട്ടിരുന്നു. ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കൃഷ്ണകുമാര്‍ പിന്നീട് സിനിമാ - സീരിയല്‍ രംഗത്തേക്ക് ചുവട് മാറ്റുകയായിരുന്നു.
1994ല്‍ പുറത്തിറങ്ങിയ സുരേഷ് ഗോപി നായകനായ കാശ്മീരം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും കൃഷ്ണകുമാര്‍ അഭിനയിച്ചു.