തിരുവണ്ണാമലയുടെ ഹൃദയം കീഴടക്കി സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തിരുവണ്ണാമലയിൽ തെരുവിലൂടെ നടന്ന ഡി.എം.കെയ്ക്ക് വോട്ടു ചോദിച്ചു.
തെരാടി തെരുവിലൂടെ നടന്ന അദ്ദേഹം കുട്ടികളോട് കുശലം പറയുകയും അവർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുകയും ചെയ്തു. പിന്നെ അവിടത്ത് ഹോട്ടലിൽ ജീവനക്കാർക്കൊപ്പം ചായ കുടിച്ചു.
പ്രാദേശത്തെ മാർക്കറ്റ് സന്ദർശിച്ചപ്പോൾ വ്യാപാരികൾ ഊഷ്മളമായ സ്വീകരണം നൽകി. അവർ അദ്ദേഹത്തിന് പച്ചക്കറികൾ സമ്മാനിച്ചു. അവിടെയുള്ള എം.കരുണാനിധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
നേരത്തെ ഏപ്രിൽ 1ന് ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലും സ്റ്റാലിൻ പ്രഭാത സവാരി നടത്തി, വോട്ടർമാരോട് ഡി.എം.കെയ്ക്കായി വോട്ടു തേടിയിരുന്നു.
കഴിഞ്ഞ ദിവസം, കടലൂർ മഞ്ഞക്കുപ്പം മൈതാനത്ത് നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം അണ്ണാ ഡി.എം.കെയേയും പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയെയും വിമർശിച്ചു
തെറ്റുകൾ മറച്ചുവെക്കാനാണ് പളനിസ്വാമി ബി.ജെ.പിയുമായി കൂട്ടുകൂട്ടിയത്. അണ്ണാ ഡി.എം.കെ ഇപ്പോൾ ഒരു സംഘ സംഘടനയായി മാറി. അത് 'അമിത് ഷാ മുന്നേറ്റ കഴകം' ആയി മാറിയിരിക്കുന്നു എന്ന് പരിഹസിച്ചു. പത്ത് വർഷത്തെ അണ്ണാ ഡി.എം.കെ ഭരണത്തിനിടയിൽ ഉണ്ടായ നാശനഷ്ടങ്ങൾ ഡി.എം.കെ പരിഹരിച്ചുവെന്നും സംസ്ഥാനത്തിന്റെ വളർച്ചാ നിരക്ക് 0.07 ശതമാനത്തിൽ നിന്ന് 11.19 ശതമാനമായി വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.