പശ്ചിമ ബംഗാളിൽ നിന്ന് 26 ലക്ഷം വോട്ടർമാർ പുറത്ത്
Thursday 09 April 2026 4:39 AM IST
ആകെ 90.83 ലക്ഷം വോട്ടർമാർ പുറത്ത് ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ നടപടികളെ തുടർന്ന് സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 2,676,916 വോട്ടർമാരെ കൂടി നീക്കം ചെയ്തു. ഇതോടെ നീക്കം ചെയ്ത മൊത്തം വോട്ടർമാരുടെ എണ്ണം 9,083,345 ആയി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ കണക്കു പ്രകാരമാണിത്. എസ്.ഐ.ആറിന്റെ തുടക്കത്തിൽ 7.66 കോടിയുണ്ടായിരുന്ന സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണം 6.77 കോടിയായി കുറഞ്ഞു.
കൂച്ച് ബെഹാർ, ഉത്തർ ദിനാജ്പൂർ, മാൾഡ, മുർഷിദാബാദ്, നാദിയ, നോർത്ത്, സൗത്ത് 24 പർഗനാസ് തുടങ്ങിയ അതിർത്തി ജില്ലകളിൽ നിന്നാണ് കൂടുതൽ പേരുകൾ നീക്കം ചെയ്തത്.