തമിഴ്നാട് ചീഫ് സെക്രട്ടറിയെ മാറ്റി: എതിർപ്പുമായി സ്റ്റാലിൻ

Thursday 09 April 2026 1:52 AM IST

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ തമിഴ്നാട് ചീഫ് സെക്രട്ടറി എൻ മുരുഗാനന്ദത്തെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. എം സായ്കുമാറിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ ഉത്തരവിട്ടു. വിജിലൻസ് മേധാവിയെയും

മാറ്റിയിട്ടുണ്ട്.

ഡി.എം.കെ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കമ്മീഷൻ വൃത്തങ്ങൾ നൽകുന്ന സൂചന. വിജിലൻസ് മേധാവിയായി പുതുതായെത്തുന്നത്, എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനാണെന്നാണ് വിവരം.തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തെത്തി. കമ്മീഷൻ ബി.ജെ.പിയുടെ ആയുധമായി മാറിയെന്നും ഇത് ഏകപക്ഷീയമായ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിക്കുള്ള മറുപടി ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.