മാള യൂണിയൻ സമ്മേളനം
Thursday 09 April 2026 12:56 AM IST
മാള: രാഷ്ട്രീയപാർട്ടികൾ പട്ടികവിഭാഗങ്ങളെ വോട്ടിനായി മാത്രം ഉപയോഗിച്ച് പിന്നീട് അവഗണിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന ട്രഷറർ സി.എ.ശിവൻ ആവശ്യപ്പെട്ടു. മാള യൂണിയന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.സി.സുബ്രൻ അദ്ധ്യക്ഷനായി. ലോചനൻ അമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ഇ.എ.ശിവൻ പതാക ഉയർത്തി. വിനയൻ മംഗലപ്പിള്ളി, യു.വി.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. വാർഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട പി.സി.ബാബു (പുത്തൻചിറ), എം.എസ്.അശ്വതി, കവിത സുഭാഷ് (മാള) എന്നിവരെ ആദരിച്ചു. ഭാരവാഹികൾ : പി.സി.സുബ്രൻ (പ്രസിഡന്റ്), വിനയൻ മംഗലപ്പിള്ളി (സെക്രട്ടറി), യു.വി.വിശ്വനാഥൻ (ട്രഷറർ).