കുത്തിയിരിപ്പ് സമരം
Thursday 09 April 2026 12:57 AM IST
തൃശൂർ: തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനും നീതിയുക്തമായ വോട്ടിംഗ് അട്ടിമറിക്കാനും ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾക്കെതിരെ പരാതി നൽകി എൽ.ഡി.എഫ്. മുൻകൂട്ടി അനുമതിവാങ്ങി ചെന്നിട്ടും പരാതി സ്വീകരിക്കാൻ കളക്ടർ സ്ഥലത്തുണ്ടാവാതിരുന്നതിനെ തുടർന്ന് നേതാക്കൾ കളക്ടറേറ്റിനു മുന്നിൽ കുത്തിയിരുന്നു. പിന്നീട് എ.ഡി.എം എത്തി പരാതി സ്വീകരിച്ചതിനു ശേഷമാണ് കുത്തിയിരിപ്പ് അവസാനിപ്പിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജു, ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.എസ്.സുനിൽ കുമാർ, ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ, അനൂപ് ഡേവിസ് കാട, കെ.ബി.സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.