ഗർഭിണിയാണെന്ന് ഭർത്താവിനെയും ബന്ധുക്കളെയും അറിയിച്ചില്ല,​ നവജാത ശിശുവിനെ ഷംന കൊന്നത് അതിക്രൂരമായി

Thursday 09 April 2026 12:00 AM IST

വെ​ള്ള​റ​ട​:​ ​ന​വ​ജാ​ത​ ​ശി​ശു​വി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ൽ​ ​മാ​താ​വ് ​അ​റ​സ്റ്റി​ൽ.​ ​മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ് ​പൂ​ഴ​നാ​ട് ​പ്ലാ​വി​ള​ ​പു​ത്ത​ൻ​വീ​ട്ടി​ൽ​ ​അ​ൽ​ത്താ​ഫ് ​ഷാ​ന്റെ​ ​ഭാ​ര്യ​ ​ഷം​ന​യെ​യാ​ണ് ​(21​)​ ​ആ​ര്യ​ങ്കോ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്ത​ത്.​ ​ക​ഴി​ഞ്ഞ​ ​ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു​ ​സം​ഭ​വം.

ഗ​ർ​ഭി​ണി​യാ​ണെ​ന്ന​ ​വി​വ​രം​ ​ഭ​ർ​ത്താ​വി​നെ​യും​ ​ബ​ന്ധു​ക്ക​ളെ​യും​ ​യു​വ​തി​ ​അ​റി​യി​ച്ചി​രു​ന്നി​ല്ല.​ ​ഇ​വ​ർ​ക്ക് ​ര​ണ്ടു​വ​യ​സു​ള്ള​ ​ഒ​രു​ ​കു​ട്ടി​ ​കൂ​ടി​യു​ണ്ട്.​ ​ര​ണ്ടാ​മ​ത് ​ഒ​രു​കു​ട്ടി​യെ​ക്കൂ​ടി​ ​നോ​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​ഇ​തു​കാ​ര​ണ​മാ​ണ് ​കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും​ ​ഷം​ന​ ​മൊ​ഴി​ ​ന​ൽ​കി​യെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​അ​മി​ത​ ​ര​ക്ത​സ്രാ​വ​ത്തെ​ ​തു​ട​ർ​ന്ന് ​എ​സ്.​എ.​ടി​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​യു​വ​തി​യെ​ ​ ആ​ര്യ​ങ്കോ​ട് ​സി.​ഐ​ ​കെ.​പി.​വി​നോ​ദ്,​എ​സ്.​ഐ​മാ​രാ​യ​ ​അ​ഭി​ഷേ​ക്,​വി​ശാ​ഖ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തിലാണ് ​അ​റ​സ്റ്റു​ചെ​യ്ത​ത്.

അ​ൽ​ത്താ​ഫ് ​പു​റ​ത്തു​പോ​യ​ ​സ​മ​യ​ത്ത് ​വീ​ട്ടി​ൽ​ ​പ്ര​സ​വി​ച്ച​ ​ശേ​ഷം​ ​കു​ട്ടി​യെ​ ​ശ്വാ​സം​ ​മു​ട്ടി​ച്ചും​ ​ക​ഴു​ത്തി​ൽ​ ​ബ്ലേ​ഡ്‌​കൊ​ണ്ട് ​മു​റി​വു​ണ്ടാ​ക്കി​യും​ ​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​ക​ട്ടി​ലി​ന​ടി​യി​ൽ​ ​ബെ​ഡ്ഷീ​റ്റി​ൽ​ ​പൊ​തി​ഞ്ഞു​വ​യ്‌​ക്കു​ക​യും​ ​ചെ​യ്തു.​ ​ഭ​ർ​ത്താ​വ് ​തി​രി​ച്ച​ത്തി​യ​പ്പോ​ൾ​ ​മു​റി​യി​ൽ​ ​ര​ക്തം​വാ​ർ​ന്ന​ ​നി​ല​യി​ൽ​ ​ഷം​ന​യെ​ ​ക​ണ്ടെ​ത്തി.​ ​ആ​ശു​പ​ത്രി​യി​ൽ​ ​കൊ​ണ്ടു​പോ​കാ​ൻ​ ​വാ​ഹ​ന​ത്തി​ൽ​ ​ക​യ​റ്റി​യ​ ​ശേ​ഷം​ ​ചെ​രു​പ്പെ​ടു​ക്കാ​ൻ​ ​ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ​കു​ഞ്ഞി​നെ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​തു​ട​ർ​ന്ന് ​ഇ​രു​വ​രെ​യും​ ​കാ​ട്ടാ​ക്ക​ട​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​കു​ഞ്ഞ് ​മ​രി​ച്ചു.​ ​ഷം​ന​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​കൂ​ടു​ത​ൽ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങാ​ൻ​ ​അ​പേ​ക്ഷ​ ​ന​ൽ​കു​മെ​ന്ന് ​പൊ​ലീ​സ് ​വ്യ​ക്ത​മാ​ക്കി.