16 കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
Thursday 09 April 2026 12:08 AM IST
അമ്പലപ്പുഴ: തീരദേശ റെയിൽപാതയിൽ നീർക്കുന്നം ഭാഗത്ത് 16 കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് കുറവന്തോട് പടിഞ്ഞാറ് പൂമിൻ പൊഴി പാലത്തിന് പടിഞ്ഞാറ് വശം പുതുവലിൽ ശിഹാബ് - ബീമ ദമ്പതികളുടെ ഏക മകൻ ഷഹബാസി ( 16 ) നെയാണ് ബുധനാഴ്ച പകൽ 11ഓടെ മരിച്ച നിലയിൽ കാണപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിൽപ്പോയി തിരികെ റെയിൽവേ പാളത്തിലൂടെ ചെവിയിൽ ഇയർഫോൺ വെച്ച് പാട്ടു കേട്ടു വരുമ്പോൾ കൊച്ചുവേളി- അമൃതസർ എക്സ്പ്രസ് ട്രെയിൻ തട്ടിയതാണെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം പുന്നപ്ര വണ്ടാനം ഷറഫൽ ഇസ്ലാം കബർസ്ഥാനിൽ കബറടക്കി.