കോംഗോയിൽ ബോട്ടപകടം: 21 പേരെ കാണാതായി
Thursday 09 April 2026 7:11 AM IST
കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിൽ (ഡി.ആർ കോംഗോ) കിവു തടാകത്തിൽ ബോട്ട് മുങ്ങി 21 പേരെ കാണാതായി. 23 പേരെ രക്ഷപെടുത്തി. തെരച്ചിൽ തുടരുകയാണ്. മകേൻഗെരെ പട്ടണത്തിന് സമീപമായിരുന്നു സംഭവം. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പരിധിയിൽ കൂടുതൽ ആളുകളുമായി സഞ്ചരിക്കുന്നതിനാൽ രാജ്യത്ത് നിരവധി ബോട്ടുകളാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. സായുധ ഗ്രൂപ്പുകളുടെ ആക്രമണം ഭയന്ന് റോഡ് ഗതാഗതം ഒഴിവാക്കി ചെറു ബോട്ടുകളെ ആശ്രയിക്കുന്നവരും ഏറെയാണ്.