അസാമിൽ 85.38% പോളിംഗ്, സമാധാനപരം

Friday 10 April 2026 12:01 AM IST

ന്യൂഡൽഹി: കേരളത്തോടൊപ്പം ഇന്നലെ വോട്ടെടുപ്പ് നടന്ന അസാമിൽ മികച്ച പോളിംഗ്. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 85.38% വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.

126 അംഗ നിയമസഭയിൽ 722 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. മുഖ്യമന്ത്രിയും ജലുക്ബാരിയിലെ സ്ഥാനാർത്ഥിയുമായ ഹിമന്ത ബിശ്വ ശർമ്മ, ഭാര്യ റിനികി ഭൂയാൻ ശർമ്മയ്‌ക്കൊപ്പം ഗുവാഹതിയിലെ കാമ്പൂരിൽ വോട്ട് ചെയ്തു. കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് തന്റെ മണ്ഡലമായ ജോർഹട്ടിലെ ഒരു ബൂത്തിലാണ് വോട്ടു ചെയ്‌തത്. അമ്മ ഡോളി ഗൊഗോയ്‌ക്കൊപ്പമാണെത്തിയത്.

കർബി ആംഗ്ളോംഗ് ജില്ലയിൽ വോട്ടെടുപ്പിനിടെ പോളിംഗ് സ്റ്റേഷനകത്തെ നടപടികളുടെ വീഡിയോ ചിത്രീകരിച്ചത് വിവാദമായി. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. കുറ്റക്കാർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് അസാം ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് അറിയിച്ചു. തമുൽപൂരിൽ അക്രമം റിപ്പോർട്ട് ചെയ്‌തതായി ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ മേധാവി ഹഗ്രാമ മൊഹിലാരി ആരോപിച്ചു.

സോണിത്പൂർ ജില്ലയിൽ ഒരു പോളിംഗ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. നടുർ നിയോജകമണ്ഡലത്തിലെ സെക്കൻഡ് പോളിംഗ് ഓഫീസറായി നിയോഗിക്കപ്പെട്ട ഡെബെൻ ഹോറോയാണ് (45) മരിച്ചത്. മരണകാരണം അറിവായിട്ടില്ല.

പു​തു​ച്ചേ​രി​യി​ൽ​ ​റെ​ക്കാ​ഡ് പോ​ളിം​ഗ് 89.83% ​ന​വ​വോ​ട്ട​ർ​മാ​ർ​ ​എ​ത്തി ​ ​ടി.​വി.​കെ​ ​ഞെ​ട്ടി​ച്ചേ​ക്കും

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

പു​തു​ച്ചേ​രി​:​ ​കേ​ന്ദ്ര​ഭ​ര​ണ​ ​പ്ര​ദേ​ശ​മാ​യ​ ​പു​തു​ച്ചേ​രി​യി​ൽ​ ​വോ​ട്ടെ​ടു​പ്പി​ലെ​ ​ജ​ന​കീ​യ​ ​പ​ങ്കാ​ളി​ത്തം​ ​റെ​ക്കാ​‌​ഡ് ​സൃ​ഷ്ടി​ച്ചു. തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​രാ​ത്രി​ 8.15​ ​ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​ക​ണ​ക്കു​ക​ൾ​ ​പ്ര​കാ​രം​ ​പു​തു​ച്ചേ​രി​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 89.83​%​ ​പേ​ർ​ ​സ​മ്മ​തി​ദാ​നാ​വ​കാ​ശം​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​അ​ന്തി​മ​ക​ണ​ക്കു​ ​വ​രു​മ്പോ​ൾ​ ​അ​ത് 90​ ​ശ​ത​മാ​ന​ത്തി​ലേ​റെ​യാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​ന​വ​ ​വോ​ട്ട​ർ​മാ​ർ​ ​കൂ​ട്ട​ത്തോ​ടെ​ ​സ​മ്മ​തി​ദാ​നാ​വ​കാ​ശം​ ​വി​നി​യോ​ഗി​ച്ച​താ​ണ് ​ഈ​ ​നേ​ട്ടു​മു​ണ്ടാ​കാ​ൻ​ ​കാ​ര​ണ​മെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ. 1963​ ​ൽ​ ​കേ​ന്ദ്ര​ഭ​ര​ണ​ ​പ്ര​ദേ​ശം​ ​നി​ല​വി​ൽ​ ​വ​ന്ന​ശേ​ഷം​ ​ന​ട​ന്ന​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത് 2006​ലാ​യി​രു​ന്നു.​ ​അ​ന്ന​ത്തെ​ ​വോ​ട്ടിം​ഗ് ​ശ​ത​മാ​നം​ 86​ ​ആ​യി​രു​ന്നു.​ 2021​ലെ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 82.2​%​ ​വോ​ട്ടു​ക​ൾ​ ​പോ​ൾ​ ​ചെ​യ്തു. വി​ജ​യ്‌​യു​ടെ​ ​ടി.​വി.​കെ​യു​ടെ​ ​ആ​ദ്യ​ ​നി​യ​മ​സ​ഭാ​ ​പോ​രാ​ട്ടം​ ​ന​ട​ക്കു​ന്ന​ ​പു​തു​ച്ചേ​രി​യി​ൽ​ ​പു​തി​യ​ ​വോ​ട്ട​ർ​മാ​ർ​ ​വ​ൻ​ ​തോ​തി​ൽ​ ​വോ​ട്ടു​ ​ചെ​യ്യാ​നെ​ത്തി​യ​താ​ണ് ​വോ​ട്ടിം​ഗ് ​ശ​ത​മാ​നം​ ​ഉ​യ​രാൻകാ​ര​ണ​മെ​ന്ന് ​സൂ​ച​ന. എ​ൻ.​ആ​ർ.​ ​കോ​ൺ​ഗ്ര​സ് ​ന​യി​ക്കു​ന്ന​ ​എ​ൻ.​ഡി.​എ​യും​ ​കോ​ൺ​ഗ്ര​സും​ ​ഡി.​എം.​കെ​യും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​'​ഇ​ന്ത്യ​'​മു​ന്ന​ണി​യും​ ​ത​മ്മി​ലാ​ണ് ​പ്ര​ധാ​ന​ ​പോ​രാ​ട്ട​മെ​ങ്കി​ലും​ ​ടി.​വി.​കെ​ ​നി​ർ​ണ്ണാ​യ​ക​ ​നേ​ട്ടം​ ​ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ. 30​ ​മ​ണ്ഡ​ല​ങ്ങ​ളാ​ണ് ​പു​തു​ച്ചേ​രി​യി​ലി​ലു​ള്ള​ത്.​ ​പു​തു​ച്ചേ​രി​ ​(23​),​ ​കാ​ര​യ്ക്ക​ൽ​ ​(​അ​ഞ്ച്),​ ​മാ​ഹി​ ​(​ഒ​ന്ന്),​ ​യാ​നം​ ​(​ഒ​ന്ന്)​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ​ഈ​ ​മ​ണ്ഡ​ല​ങ്ങ​ൾ.​ ​ഇ​തി​ൽ​ ​പു​തു​ച്ചേ​രി​യി​ലെ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ 91​%​ ​ആ​യി​രു​ന്നു​ ​പോ​ളിം​ഗ്.​ ​മേ​യ് 4​ ​ന് ​ഫ​ലം​ ​പ്ര​ഖ്യാ​പി​ക്കും