657 കന്നി വോട്ടർമാർക്ക് 200 ഹൽവ

Friday 10 April 2026 1:38 AM IST

ഇടുക്കി: ജില്ലയിലെ 657 ജെൻസി വോട്ടർമാർക്ക് നൽകാനായെത്തിച്ചത് 200 ഹൽവ. പത്ത് രൂപ വിലയുള്ള 200 പായ്ക്കറ്റ് ഹൽവ മാത്രമാണ് ജില്ലയ്ക്കാകെ ലഭിച്ചത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും അഞ്ച് വീതം ജെൻസി ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. ആദ്യമെത്തിയ കന്നി വോട്ടർമാർക്ക് പോളിംഗ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹൽവ നൽകി. ഹൽവ തീ‌ർന്നതോടെ

മധുര സമ്മാനത്തോടെ വോട്ട് ചെയ്തതു മടങ്ങാമെന്ന് കരുതിയ ഭൂരിപക്ഷം കന്നിവോട്ടർമാരും നിരാശരായി. രാവിലെ മുതൽ കന്നിവോട്ടർമാരടക്കമുള്ള ജെൻസി വിഭാഗം ബൂത്തുകളിലെത്തി. ജില്ലയിൽ കന്നിവോട്ടർമാരായി 18- 19നും ഇടയിൽ പ്രായക്കാരായ 657 പേരാണുണ്ടായിരുന്നത്. ഇവരെയും മറ്റ് ജെൻസി വിഭാഗക്കാരെയും ബൂത്തിലെത്തിക്കാൻ സ്വീപ്പിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇവരുടെ പട്ടിക ശേഖരിച്ച് വിളിച്ച് സംസാരിച്ചും നേരിൽ കണ്ടും ബോധവത്കരണം നടത്തി. പഠനത്തിനും ജോലിക്കുമായി പോയിരുന്നവരെ നാട്ടിലെത്തിച്ചിരുന്നു. എത്രപേർവോട്ട് ചെയ്തുവെന്ന അന്തിമ കണക്ക് ലഭിച്ചിട്ടില്ല.

കന്നി വോട്ട‌ർമാർ മണ്ഡലം തിരിച്ച്

ദേ​വി​കു​ളം​- ​1​1​5​ ​ഉ​ടു​മ്പ​ൻ​ചോ​ല ​-​1​1​9​ ​ ​തൊ​ടു​പു​ഴ​- 1​9​7​ ​ ​ഇ​ടു​ക്കി​- 1​2​4​ ​ ​പീ​രു​മേ​ട്- 1​0​2​