പരമേശ്വരൻ
Thursday 09 April 2026 11:25 PM IST
പത്തനാപുരം: ഗാന്ധിഭവൻ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ കഴിഞ്ഞിരുന്ന പരമേശ്വരൻ (77) നിര്യാതനായി. രോഗം ഭേദമായിട്ടും ബന്ധുക്കൾ ഏറ്റെടുക്കാനില്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടന്നിരുന്ന പത്ത് അനാഥരായ രോഗികളെ സൂപ്രണ്ടിന്റെ ശുപാർശയിൽ 2023 ആഗസ്റ്റിൽ ഗാന്ധിഭവൻ ഏറ്റെടുത്തിരുന്നു. അതിലൊരാളാണ് പരമേശ്വരൻ. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ.