ഗുരുവായൂരിൽ കല്യാണം, ഓടിയെത്തി വോട്ടിട്ടു
Thursday 09 April 2026 11:56 PM IST
ചേർത്തല: കതിർ മണ്ഡപത്തിൽ നിന്ന് നവദമ്പതികൾ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തു.ചേർത്തല മുനിസിപ്പൽ 20ാം വാർഡിൽ കോന്നോത്ത് ചിറയിൽ കുഞ്ഞുമോന്റെ മകൾ ശ്രീലക്ഷ്മിയും പട്ടണക്കാട് മേനാശേരി നികർത്തിൽ ദിലീപിന്റെ മകൻ യദുകൃഷ്ണനുമായുള്ള വിവാഹം ഇന്നലെ രാവിലെ 9ന് ഗുരുവായൂർ ക്ഷേത്രത്തിലാണ് നടന്നത്.ഇരുവരുടേയും വോട്ട് ചേർത്തല നിയോജക മണ്ഡലത്തിലായിരുന്നു. വിവാഹത്തിന് ശേഷം തിരിച്ചെത്തിയ ദമ്പതികൾ ആദ്യം യദുകൃഷ്ണന്റെ വോട്ട് പട്ടണക്കാട് കുന്നുപുറം സ്കൂളിൽ രേഖപ്പെടുത്തിയ ശേഷം വൈകിട്ട് 4 മണിയോടെ മതിലകം ലിറ്റിൽ ഫ്ലവർ യു.പി.സ്കൂളിലെ 103ാം നമ്പർ ബൂത്തിലെത്തി ശ്രീലക്ഷ്മിയുടെ വോട്ട്
ചെയ്തു.