പൊലീസുമായി തർക്കം, 25 പേർക്കെതിരെ കേസ്

Friday 10 April 2026 12:01 AM IST

കൊട്ടാരക്കര: പത്തനാപുരം നിയോജക മണ്ഡലത്തിൽപ്പെടുന്ന വെട്ടിക്കവല തലച്ചിറ സ്കൂളിലെ വോട്ടെടുപ്പ് കേന്ദ്രത്തിന് മുന്നിൽ സംഘർഷം. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം. ബൂത്ത് കേന്ദ്രങ്ങൾക്ക് മുന്നിലായി വിവിധ പാർട്ടി പ്രവർത്തകർ സംഘടിച്ചുനിന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം. പാർട്ടിക്കാർ തമ്മിൽ പ്രശ്നമില്ലാത്ത സ്ഥിതിക്ക് പൊലീസ് എന്തിനാണ് ഇടപെടുന്നതെന്നായിരുന്നു അവരുടെ ചോദ്യം. പൊലീസുമായി വാക്കേറ്റമായതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ ബൂത്തിന് സമീപത്തുള്ളവരെ ഒഴിപ്പിച്ചത്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.