24 ദിവസത്തെ കാത്തിരിപ്പ് ഇനി...ആര് ചിരിക്കും..!

Friday 10 April 2026 12:16 AM IST

  • തൃശൂർ @ 77.10 %

തൃശൂർ: ജനമനസറിയാൻ ഇനി കാത്തിരിക്കേണ്ട്ത് 25 ദിവസം. അതേസമയം, സമീപകാലത്തെ വലിയ പോളിംഗാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. 2021ലെ തിരഞ്ഞെടുപ്പിൽ 73.76 ശതമാനമായിരുന്നെങ്കിൽ ഇത്തവണ 77.10 ശതമാനമായി. അനുവദിച്ച സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു. ഏതാനും സ്ഥലങ്ങളിൽ ചില അനിഷ്ട സംഭവങ്ങളൊഴിച്ചാൽ സമാധാനപരമായിരുന്നു വോട്ടെടുപ്പ്.

75.22 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ചാലക്കുടി നിയോജക മണ്ഡലത്തിലാണ് കുറവ് പോളിംഗ്. 79.60 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ ഒല്ലൂരിലാണ് കൂടുതൽ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13 സീറ്റിൽ 12 എണ്ണവും എൽ.ഡി.എഫാണ് നേടിയത്. ഒരെണ്ണം യു.ഡി.എഫും നേടി.

കത്തിക്കുത്തും കള്ളവോട്ടും

ബി.ജെ.പി പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ സംസാരിക്കാനായി എത്തിയയാളെ കാപ്പ കേസ് പ്രതി കുത്തിപ്പരിക്കേൽപ്പിച്ച സംഭവും വടക്കാഞ്ചേരി, തൃശൂർ ഹോളി ഫാമിലി എന്നിവിടങ്ങളിൽ കള്ളവോട്ട് വിവാദവും ഉയർന്നു. കൂർക്കഞ്ചേരി ബോധാനന്ദ സ്‌കൂളിൽ ചൂണ്ടുവിരലിൽ മുറിവുമായെത്തിയ യുവതിക്ക് വോട്ട് ചെയ്യാൻ അവസരം നൽകാതെ മണിക്കൂറുകളോളം പുറത്തിരുത്തിയ സംഭവം വോട്ടെടുപ്പിന്റെ ശോഭ കളഞ്ഞു. കണ്ടശ്ശാംകടവിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപനെ ബി.ജെ.പി പ്രവർത്തകൻ കൈയേറ്റത്തിന് ശ്രമിച്ച സംഭവം ഏറെ നേരം സംഘർഷത്തിന് വഴിവച്ചു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

വോട്ടിംഗ് യന്ത്രം പണിമുടക്കി

ജില്ലയിലെ പല ബൂത്തുകളിലും വോട്ടിംഗ് മെഷീനുകൾ പണി മുടക്കിയത് വോട്ടെടുപ്പിനെ ബാധിച്ചു. കൊരട്ടി, താന്ന്യം എന്നിവിടങ്ങളിൽ ഒരു മണിക്കൂറിലേറെ നേരം വോട്ടെടുപ്പ് തടസപ്പെട്ടു.

ചേ​ല​ക്ക​ര: 2026​ ​(78.79​​​%) 2021​ ​(76.01​ ​%) 2016​ ​(79.21​%)

കു​ന്നം​കു​ളം: 2026​ ​(76.63​​​%) 2021​ ​(76.43​%) 2016​ ​(78.74​%)

ഗു​രു​വാ​യൂ​ർ: 2026​ ​(72.78​​​%) 2021​ ​(68.46​%) 2016​ ​(73.05​%)

മ​ണ​ലൂ​ർ: 2026​ ​(75.89​​​%) 2021​ ​(73.20​ ​%) 2016​(76.49​%)

വ​ട​ക്കാ​ഞ്ചേ​രി: 2026​ ​(79.53​​​%) 2021​ ​(76.18​ ​%) 2016​(80.47​%)

ഒ​ല്ലൂ​ർ: 2026​ ​(79.60​​​%) 2021​ ​(73.87​%) 2016​(​ 77.7​%)

തൃ​ശൂ​ർ: 2026​ ​(75.68​%) 2021​ ​(68.86​ ​%) 2016​ ​(73.29​%)

നാ​ട്ടി​ക: 2026​ ​(76.37​​​%) 2021​ ​(71.41​%) 2016​ ​(76.22​%)

ക​യ്പ​മം​ഗ​ലം: 2026​ ​(76.69​​​%) 2021​ ​(76.69​%) 2016​ ​(79.07​%)

ഇ​രി​ങ്ങാ​ല​ക്കു​ട: 2026​ ​(76.72​​​%) 2021​ ​(74.80​%) 2016​ ​(77.53​%)

പു​തു​ക്കാ​ട്: 2026​ ​(78.80​​​%) 2021​ ​(75.58​%) 2016​ ​(​ 81.07​%)

ചാ​ല​ക്കു​ടി: 2026​ ​(75.22​​​%) 2021​ ​(72.63​%) 2016​ ​(​ 78.6​%)

കൊ​ടു​ങ്ങ​ല്ലൂ​ർ: 2026​​​ ​(77.56​​​%) 2021​ ​(75.00​%) 2016​ ​(​ 79.24​%​).

വെ​യി​ലി​നെ​ ​വെ​ല്ലും​ ​വോ​ട്ടാ​വേ​ശം..!

തൃ​ശൂ​ർ​:​ ​വേ​ന​ൽ​ച്ചൂ​ടി​നെ​ ​വെ​ല്ലാ​ൻ​ ​ത​യ്യാ​റാ​യാ​ണ് ​ഇ​ന്ന​ലെ​ ​വോ​ട്ട​ർ​മാ​രി​റ​ങ്ങി​യ​ത്.​ ​രാ​വി​ലെ​ ​ബൂ​ത്തു​ക​ളി​ൽ​ ​നീ​ണ്ട​ ​ക്യൂ.​ ​ഉ​ച്ച​യ്ക്ക് 12​ന് ​മു​ൻ​പേ​ ​വോ​ട്ട് ​പെ​ട്ടി​യി​ലാ​ക്കി​ ​വീ​ട​ണ​യു​ക​യാ​യി​രു​ന്നു​ ​ല​ക്ഷ്യം.​ ​സം​സ്ഥാ​ന​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​യു​ടെ​ ​മു​ന്ന​റി​യി​പ്പും​ ​ഇ​തി​നി​ടെ​ ​വ​ന്നു,​ ​'​വോ​ട്ട് ​ചെ​യ്യാ​ൻ​ ​പോ​കു​ന്ന​വ​ർ​ ​പ​ക​ൽ​ 11​ ​മു​ത​ൽ​ ​മൂ​ന്നു​വ​രെ​ ​നേ​രി​ട്ട് ​വെ​യി​ലേ​ൽ​ക്ക​രു​ത്.​ ​കു​ട,​ ​തൊ​പ്പി​ ​എ​ന്നി​വ​ ​ക​രു​തു​ക​'.​ ​എ​ന്നാ​ൽ,​ ​ഭൂ​രി​ഭാ​ഗം​ ​വോ​ട്ട​ർ​മാ​രും​ ​മ​ര​ണ​ത്ത​ണ​ലി​നെ​യും​ ​സ്‌​കൂ​ൾ​ ​വ​രാ​ന്ത​യെ​യും​ ​ത​ന്നെ​യാ​ണ് ​കൊ​ടും​ചൂ​ടി​ൽ​ ​ആ​ശ്ര​യി​ച്ച​ത്.

വോ​ട്ടു​കാ​ഴ്ച​കൾ

മ​ണ​ലൂ​ർ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ഏ​നാ​മാ​ക്ക​ൽ​ ​സെ​ന്റ് ​മേ​രീ​സ് ​എ​ൽ.​പി​ ​സ്‌​കൂ​ളി​ൽ​ ​വോ​ട്ട് ​ചെ​യ്യാ​നെ​ത്തി​യ​വ​രോ​ടൊ​പ്പം​ ​കു​റെ​യേ​റെ​ ​കു​ട്ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു.​ ​സ്‌​കൂ​ൾ​ ​മു​റ്റ​ത്ത് ​കെ​ട്ടി​യ​ ​പോ​ളി​ത്തീ​ൻ​ ​ഷീ​റ്റി​ന്റെ​ ​ത​ണ​ലി​ൽ​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​കാ​ർ​ട്ടൂ​ൺ​ ​ക​ണ്ടും​ ​ക്യൂ​വി​ൽ​ ​നി​ൽ​ക്കു​ന്ന​ ​അ​ച്ഛ​ന​മ്മ​മാ​രു​ടെ​ ​ചി​ത്രം​ ​പ​ക​ർ​ത്തി​യും​ ​പ​ല​രും​ ​ബോ​റ​ടി​ ​മാ​റ്റി.​ ​അ​രി​മ്പൂ​ർ​ ​ഗ​വ.​ ​യു.​പി​ ​സ്‌​കൂ​ളി​ൽ​ ​വോ​ട്ട് ​ചെ​യ്യാ​നെ​ത്തി​യ​ 93​കാ​രി​ ​വി​ലാ​സി​നി​യും​ ​വോ​ട്ടു​നാ​ളി​ലെ​ ​കൗ​തു​ക​മാ​യി.​ ​ഹോം​ ​വോ​ട്ടിം​ഗ് ​ഉ​ണ്ടാ​യി​ട്ടും​ ​എ​ന്തേ​ ​പോ​ളിം​ഗ് ​ബൂ​ത്തി​ലെ​ത്തി​യെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ത​ന്ന​ ​മ​റു​പ​ടി​യും​ ​ര​സ​ക​രം....​ ​'​വീ​ട് ​മാ​റി​യി​ട​ത്ത് ​വോ​ട്ടി​ല്ല,​ ​പ​ഴ​യ​ ​സ്ഥ​ല​ത്താ​ണ് ​വോ​ട്ട്.​ ​പി​ന്നെ​ ​ഇ​ങ്ങ​നെ​ ​വ​ന്ന് ​വോ​ട്ട് ​ചെ​യ്യാ​ൻ​ ​ഒ​രു​ ​ര​സ​ല്യേ..​?' പാ​വ​റ​ട്ടി​ ​സെ​ന്റ് ​ജോ​സ​ഫ്‌​സ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ന്റെ​ ​നീ​ള​ൻ​ ​വ​രാ​ന്ത​യാ​യി​രു​ന്നു​ ​വേ​ന​ൽ​ച്ചൂ​ടി​ൽ​ ​നി​ന്നും​ ​അ​ഭ​യം​ ​തേ​ടാ​ൻ​ ​വോ​ട്ട​ർ​മാ​രു​ടെ​ ​ആ​ശ്ര​യം.​ ​ഗു​രു​വാ​യൂ​ർ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ബ്ലാ​ങ്ങാ​ട് ​ജി.​എ​ഫ്.​യു.​പി.​എ​സി​ൽ​ ​ക​ന്നി​വോ​ട്ട് ​ചെ​യ്യാ​ൻ​ ​കൂ​ട്ട​മാ​യി​ ​എ​ത്തി​യ​ ​ജെ​ൻ​ ​സി​ ​വോ​ട്ട​ർ​മാ​രാ​യ​ ​ഷ​സി​ൻ​ ​ഖാ​ൻ,​ ​പി.​എ​സ്.​അ​ജി​ൻ,​ ​മു​ഹ​മ്മ​ദ് ​നി​ഖ്ദാ​ദ്,​ ​മു​ഹ​മ്മ​ദ് ​കൈ​ഫ് ​എ​ന്നി​വ​രും​ ​കൗ​തു​ക​മാ​യി.

മെ​ഷീ​ൻ​ ​ത​ക​രാ​ർ: പു​തു​ക്കാ​ട് ​പ​ല​യി​ട​ത്തും വോ​ട്ടിം​ഗ് ​ത​ട​സ​പ്പെ​ട്ടു

പു​തു​ക്കാ​ട്:​ ​വോ​ട്ടിം​ഗ് ​മെ​ഷീ​നി​ലെ​ ​ത​ക​രാ​റു​മൂ​ലം​ ​പു​തു​ക്കാ​ട് ​മ​ണ്ഡ​ല​ത്തി​ൽ​ ​പ​ല​യി​ട​ത്തും​ ​വോ​ട്ടിം​ഗ് ​ത​ട​സ​പ്പെ​ട്ടു.​ ​വേ​ലൂ​പ്പാ​ടം​ ​സെ​ന്റ് ​ജോ​സ​ഫ്‌​സ് ​ഹൈ​സ്‌​കൂ​ളി​ൽ​ 82ാം​ ​ന​മ്പ​ർ​ ​ബൂ​ത്തി​ൽ​ ​അ​ര​മ​ണി​ക്കൂ​റോ​ളം​ ​വോ​ട്ടിം​ഗ് ​ത​ട​സ​പ്പെ​ട്ടു.​ ​രാ​വി​ലെ​ ​പ​ത്ത​ര​യോ​ടെ​യാ​ണ് ​മെ​ഷീ​ൻ​ ​പ​ണി​മു​ട​ക്കി​യ​ത്. മൂ​ത്ര​ത്തി​ക്ക​ര​യി​ലു​ള്ള​ ​കൈ​ര​ളി​ ​അ​ങ്ക​ണ​വാ​ടി​യി​ൽ​ 172ാം​ ​ന​മ്പ​ർ​ ​ബൂ​ത്തി​ൽ​ ​വോ​ട്ടിം​ഗ് 7.30​നാ​ണ് ​ആ​രം​ഭി​ച്ച​ത്.​ ​മെ​ഷീ​ൻ​ ​ത​ക​രാ​റാ​യി​രു​ന്നു​ ​കാ​ര​ണം. പു​തു​ക്കാ​ട് ​സെ​ന്റ് ​ആ​ന്റ​ണീ​സ് ​എ​ച്ച്.​എ​സ്.​എ​സി​ൽ​ ​വോ​ട്ടിം​ഗ് ​പ്ര​ക്രി​യ​ ​ത​ട​സ​പ്പെ​ട്ടു.​ 132ാം​ ​ബൂ​ത്തി​ൽ​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നോ​ടെ​യാ​യി​രു​ന്നു​ ​വോ​ട്ടിം​ഗ് ​മെ​ഷീ​ൻ​ ​പ​ണി​മു​ട​ക്കി​യ​ത്.