ഇലക്ഷൻ കമ്മിഷന്റെ പോസ്റ്റർ നീക്കം ചെയ്ത ചാനൽ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

Friday 10 April 2026 2:22 AM IST

ഗുരുവായൂർ: ഇലക്ഷൻ കമ്മിഷൻ പതിച്ചിരുന്ന പോസ്റ്റർ നീക്കം ചെയ്ത ചാനൽ പ്രവർത്തകർക്കെതിരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസെടുത്തു. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137ാംനമ്പർ ബൂത്തിൽ ഇലക്ഷൻ കമ്മിഷൻ പതിച്ചിരുന്ന പോസ്റ്റർ നീക്കം ചെയ്തതിനെതിരെ പ്രിസൈഡിംഗ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. റിപ്പോർട്ടർ ടി.വിയുടെ റിപ്പോർട്ടർ ജയ്‌സൺ ചാമവളപ്പിലിനും കണ്ടാലറിയാവുന്ന മറ്റ് രണ്ട് ചാനൽ പ്രവർത്തകർക്കുമെതിരെയാണ് കേസെടുത്തത്. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം ആരായാനെത്തിയ മാദ്ധ്യമപ്രവർത്തകർ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യം പകർത്താനായി ഇലക്ഷൻ കമ്മിഷൻ സ്‌കൂളിന്റെ ജനലിൽ പതിച്ചിരുന്ന പോസ്റ്റർ വലിച്ചുകീറി നീക്കം ചെയ്യുകയായിരുന്നു. ഇതേതുടർന്ന് പ്രിസൈഡിംഗ് ഓഫീസർ മാദ്ധ്യമ പ്രവർത്തകർക്കെതിരെ ഗുരുവായൂർ ടെംപിൾ പൊലീസ് എസ്.എച്ച്.ഒയ്ക്ക് പരാതി നൽകുകയായിരുന്നു.