പാർക്കിംഗ് ചോദ്യം ചെയ്തതിന് മർദ്ദനം: പ്രതികൾ അറസ്റ്റിൽ

Friday 10 April 2026 3:02 AM IST

തിരുവനന്തപുരം: വീടിന് മുന്നിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിന് തിരുമല സ്വദേശിയായ യുവാവിനെ മർദ്ദിച്ച കേസിൽ, അയൽവാസികളായ സഹോദരങ്ങൾ അറസ്റ്റിൽ.തൈക്കാട് കുഞ്ചാലുമൂട് ടി.സി 20 /1026ൽ മുഹമ്മദ് സഫർ(23),മുഹമ്മദ് സഫൻ (21) എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ആക്രമണം തടയാനെത്തിയ യുവാവിന്റെ മാതാപിതാക്കളെയും പ്രതികൾ ഉപദ്രവിച്ചിരുന്നു. അറസ്റ്റിലായ മുഹമ്മദ് സഫർ കരമന പൊലീസ് സ്റ്റേഷനിൽ 2020ൽ രജിസ്റ്റർ ചെയ്ത ആക്രമണ കേസിൽ പ്രതിയാണ്.രണ്ടുപ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.