കേന്ദ്ര പെട്രോളിയം മന്ത്രി ഖത്തറിൽ
Friday 10 April 2026 7:37 AM IST
ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഇന്നലെ ഖത്തറിലെത്തി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഊർജ്ജ പ്രതിസന്ധിയുടെ ആശങ്ക തുടരുന്നതിനിടെയാണിത്. പ്രകൃതി വാതകത്തിന്റെ 50 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ 40% ഖത്തറിൽ നിന്നാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം സാധാരണനിലയിലാകാത്ത സാഹചര്യത്തിൽ രാജ്യത്തെ എൽ.പി.ജി വിതരണത്തിലും ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ അവിടെ നടക്കുന്ന ചർച്ചകൾ നിർണായകമാകും.