പ്രവർത്തന മേഖലകളിൽ ഉന്നതിയും പരിഗണനയും ലഭിക്കും, കുടുംബത്തിൽ സുഖവും സമാധാനവും നിലനിൽക്കും
നക്ഷത്രഫലം 2026 ഏപ്രിൽ 13 മുതൽ ഏപ്രിൽ 19 വരെ
അശ്വതി പ്രവർത്തനമേഖലകളിൽ ഉന്നതിയും പരിഗണനയും ലഭിക്കും. കുടുംബസ്വത്തിൽ സുഖവും സമാധാനവും നിലനിൽക്കും. വ്യവഹാരങ്ങളിലും മറ്റും വിജയം പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് മംഗളകാര്യങ്ങൾ നടത്താൻ സാധിക്കും. ശുഭദിനം-ഞായർ. ഭരണി ഒന്നിലധികം കേന്ദ്രങ്ങളിൽ നിന്ന് വരുമാനമുണ്ടാകും. കലാപ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് അംഗീകാരം ലഭിക്കും. തൊഴിൽ രഹിതർക്ക് തൊഴിൽവേതനം ലഭിക്കും. ഭൂമി സംബന്ധമായ ചില പ്രമാണങ്ങൾ കൈവശം വന്നു ചേരും. ശുഭദിനം-ചൊവ്വ. കാർത്തിക ജനമധ്യത്തിൽ പരിഗണന ലഭിക്കും. പരീക്ഷകളിലും ഇൻർവ്യൂകളിലും വിജയിക്കും. കാർഷിക മേഖലയിലുള്ളവർക്ക് അഭിവൃദ്ധിയുണ്ടാകും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ഉണ്ടാകും. ഗൃഹം നവീകരിക്കും. ശുഭദിനം-ശനി. രോഹിണി ഉദ്ദേശിച്ച കാര്യങ്ങൾ ശുഷ്‌കാന്തിയോടെ നിറവേറ്റപ്പെടും. പ്രവർത്തനങ്ങളിലെല്ലാം പുരോഗതിയുണ്ടാകും. വിദ്യാവിജയം, സ്ഥാനമാനാദിലാഭം എന്നിവ പ്രതീക്ഷിക്കാം. വിവാഹസംബന്ധമായ കാര്യങ്ങൾക്ക് തീരുമാനമുണ്ടാകും. ശുഭദിനം -വ്യാഴം.
മകയിരം
പുതിയ കരാറുകൾ ഏറ്റെടുത്തെന്നുവരും. കൃഷിവകയിലും വാടകവകയിലും മറ്റും കൂടുതൽ നേട്ടങ്ങളുണ്ടാകും. ഉന്നതരായ വ്യക്തികളിൽ നിന്ന് സഹകരണവും സഹായങ്ങളും ലഭിക്കും.ശുഭദിനം-തിങ്കൾ.
തിരുവാതിര പദവിയും പ്രതാപവും നിലനിർത്തുന്നതാണ്. വീടോ വാഹനമോ അധീനതയിലാകും. ജോലിയിൽ പ്രൊമോഷനു സാധ്യത. ആരോഗ്യകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണ്. പണം കിട്ടാനുള്ള കേന്ദ്രങ്ങളിൽ നിന്നെല്ലാം കാലതാമസം നേരിടും. ശുഭദിനം-ബുധൻ.
പുണർതം യുവജനങ്ങളുടെ വിവാഹം നടക്കും. സഹോദരങ്ങളും അയൽക്കാരും സൗഹൃദത്തോടെ പെരുമാറും. ഇലക്‌ട്രോണിക് വിദ്യകളിൽ വൈദഗ്ദ്യം നേടാൻ സാധിക്കും. മറ്റുള്ളവർ നിർവഹിക്കേണ്ട ജോലികൾ സ്വയം ഏറ്റെടുക്കും. ശുഭദിനം-വെള്ളി.
പൂയം സർക്കാരാനുകൂല്യങ്ങൾ ഉടൻ ലഭിക്കും. കുടുംബജീവിതം തൃപ്തികരമാണ്. ഉദ്യോഗത്തിൽ പ്രൊമോഷൻ ലഭിക്കും. രാഷ്ട്രീയക്കാർക്ക് ഈ സമയം നല്ലതാണ്. ഉദ്ദേശിച്ച കാര്യം വളരെ പരിശ്രമിച്ചാൽ വിജയം നേടാം. ശുഭദിനം-ചൊവ്വ.
ആയില്യം വരുമാനത്തിൽ വർദ്ധനവുണ്ടാകും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുവാൻ കഴിയും. ചില പ്രധാനപ്പെട്ട പ്രമാണങ്ങൾ കൈവശം വന്നചേരും. ഇൻഷുറൻസ് മേഖലയിൽ ജോലിചെയ്യുന്നവർക്ക് നല്ല സമയമാണ്. ശുഭദിനം-ചൊവ്വ.
മകം സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കപ്പെടും. നിയമപരമായ കാര്യങ്ങളിൽ നേട്ടമുണ്ടാകും. ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. ജോലിയിൽ സ്ഥിരീകരണം ലഭിക്കുന്നതാണ്. ബിസിനസ്സിൽ വലിയ മത്സരത്തെ നേരിടേണ്ടിവരും. ശുഭദിനം-ശനി.
പൂരം നേതൃസ്ഥാനത്ത് എത്തിച്ചേരും. സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഒത്തുതീർപ്പാക്കും. പൊതുകാര്യങ്ങളിൽ കൂടുതൽ താല്പര്യം കാണിക്കും. വിദേശത്തുനിന്നും മടങ്ങി നാട്ടിൽ സ്വന്തം ബിസിനസ്സ് ചെയ്യുവാൻ അവസരം ഉണ്ടാകും. ശുഭദിനം-വെള്ളി.
ഉത്രം പരിശ്രമങ്ങളെല്ലാം ഒരു പരിധിവരെ വിജയിക്കും. പൂർവ്വികസ്വത്ത് അധീനതയിൽ വന്നുചേരും. ആരോഗ്യനില തൃപ്തികരമായിരിക്കും. പ്രമേഹരോഗികൾ ശ്രദ്ധിക്കണം. പാർട്ണർഷിപ്പ് വ്യവസ്ഥയിൽ കച്ചവടം ആരംഭിക്കും. ശുഭദിനം-തിങ്കൾ.
അത്തം പൊതുരംഗങ്ങളിൽ നേതൃത്വസ്ഥാനത്തേക്കുയർത്തപ്പെടും. ഊഹക്കച്ചവടത്തിൽ നല്ലസമയമാണ്. യന്ത്രങ്ങളിൽ നിന്നും വ്യവസായങ്ങളിൽ നിന്നും പലവിധ നേട്ടങ്ങൾ ഉണ്ടാകും. സംഗീത നാടകാദികളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. ശുഭദിനം-ഞായർ.
ചിത്തിര തൊഴിലിൽ ഉന്നതിയും അർഹിക്കുന്ന പദവിയും ലഭിക്കും. സന്താനങ്ങൾക്ക് പുരോഗതി ഉണ്ടാകും. പത്രപ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തകർക്കും നല്ല സമയമാണ്. സഹോദരന്മാർക്ക് വീട് ഉണ്ടാക്കാൻ സഹായിക്കും. മധ്യസ്ഥം മുഖേന വ്യവഹാരം ഒഴിവാക്കാൻ ശ്രമിക്കും. ശുഭദിനം-ചൊവ്വ.
ചോതി നഷ്ടപ്പെട്ടുവെന്ന് കരുതിയ പണമോ വസ്തുക്കളോ തിരികെ ലഭിക്കും. വിദ്യാഭ്യാസപരമായും കലാപരമായും നല്ല സമയമാണ്. ദൂരയാത്രകൾ പ്രയോജനകരമായിതീരും. അയൽക്കാരുമായുള്ള തർക്കങ്ങൾ പരിഹരിക്കും.കൃഷിയിൽ നിന്ന് ആദായം ലഭിക്കും. ശുഭദിനം-വ്യാഴം.
വിശാഖം ഏറ്റെടുക്കുന്ന ജോലി വൃത്തിയായി ചെയ്യാൻ സാധിക്കും. ആരോഗ്യം തൃപ്തികരം. സുഹൃത്തുക്കളുമായി വിനോദയാത്രകൾ നടത്തിയേക്കും. വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്യുന്നവർക്ക് ജോലിഭാരം കൂടും. കിട്ടേണ്ടപണം കുറച്ചു ഭാഗം കിട്ടും. കൂട്ടുബിസിനസ്സിൽ ഗുണം കുറയുന്നതാണ്. ശുഭദിനം-ചൊവ്വ.
അനിഴം സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണം ആരംഭിക്കും. സ്ഥാനമാനം ലഭിക്കും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. സുഗന്ധഔഷധകൃഷി സമ്പ്രദായം നടപ്പിലാക്കുവാൻ വിദഗ്ദനിർദ്ദേശം തേടും. ആരോഗ്യം തൃപ്തികരം. ശുഭദിനം-വെള്ളി.
തൃക്കേട്ട
ബിസിനസ് ലാഭകരമാകും. ഭൂസ്വത്തുകൾ വിൽക്കാനും പുതിയതുവാങ്ങാനും ശ്രമിച്ചാൽ നടക്കുന്നതാണ്. രാഷ്ട്രീയപ്രവർത്തകരുടെ സഹായത്തോടെ ഗവൺമെന്റിന്റെ കരാർജോലികൾ ഏറ്റെടുത്ത് നടത്തും. സ്വന്തം വാഹനം ഓടിക്കുന്നവർ വളരെ ശ്രദ്ധിക്കുക. ശുഭദിനം-ഞായർ.
മൂലം പൂർവ്വിക സ്വത്ത് അനുഭവിക്കാൻ അവസരം ഉണ്ടാകും. രണ്ടാം സന്താനഭാഗ്യം ലഭിക്കും. വിവാഹാലോചനകൾ വരുന്നവർക്ക് വിവാഹം നടക്കും. ലോട്ടറികളിലും മറ്റും ഭാഗ്യം പരീക്ഷിച്ചു നോക്കാവുന്നതാണ്. ശുഭദിനം-ഞായർ.
പൂരാടം കുടുംബത്തിൽ ധനസ്ഥിതിയും സുഖവുമുണ്ടാകും. ആരോഗ്യനില തൃപ്തികരമായിരിക്കും. പൂർവ്വിക സ്വത്ത് അധീനതയിലാകും. ഉന്നതവിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. സ്ത്രീകൾക്ക് ആഭരണങ്ങളും വസ്ത്രങ്ങളും ലഭിക്കും. ശുഭദിനം-ബുധൻ.
ഉത്രാടം പരീക്ഷകളിൽ വിജയിക്കും. പ്രേമകാര്യങ്ങൾ വിവാഹത്തിൽ കലാശിക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകുന്നതാണ്. ഭൂമി,കൃഷി എന്നിവയിൽ നിന്ന് നല്ല ആദായം ലഭിക്കുന്നതാണ്. വേണ്ടെന്നുവച്ച പലതും വീണ്ടും നിർവഹിക്കാൻ ഒരുങ്ങും. ശുഭദിനം - ശനി.
തിരുവോണം കിട്ടാനുള്ള പണം കൈവശം വന്നു ചേരും. ഔദ്യോഗിക ഉന്നതിയും സ്ഥലമാറ്റവും പ്രശസ്തിയും ലഭിക്കുന്നതാണ്. കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും. ലോണുകളോ മറ്റ് ക്രെഡിറ്റ് സൗകര്യങ്ങളോ എളുപ്പത്തിൽ ലഭിക്കുന്നതാണ്. ആരോഗ്യനില തൃപ്തികരമായിരിക്കും. ശുഭദിനം-ചൊവ്വ.
അവിട്ടം
അധികാരവും സ്ഥാനകയറ്റവും ലഭിക്കുന്നതാണ്. രോഗികൾക്ക് രോഗശമനം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയം ഉണ്ടാകും. കാർഷികവിഭവങ്ങളിൽ നിന്നും ആദായം ലഭിക്കും. ഉന്നതരായ വ്യക്തികളുമായി സൗഹൃദം പുലർത്തും. അന്യദേശത്തുള്ളവർ നാട്ടിൽ വരുന്നതാണ്. ശുഭദിനം-വ്യാഴം.
ചതയം ജനമദ്ധ്യത്തിൽ അംഗീകാരവും പ്രശസ്തിയും വർദ്ധിക്കും. കിട്ടാനുള്ള പണം തിരികെ കിട്ടും. ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹം അനുസരിച്ച് സ്ഥലംമാറ്റം കിട്ടും. സംഗീതജ്ഞർക്ക് നല്ല സമയമാണ്. മറ്റുള്ളവർ ഉണ്ടാക്കിവച്ച ബാധ്യത ഏറ്റെടുക്കും. ശുഭദിനം-ബുധൻ.
പൂരൂരൂട്ടാതി പല തുറകളിൽ നിന്നും ധാനഗമമുണ്ടാകും. ഭൂസ്വത്ത് സ്വന്തം അധീനതയിലാകും. എഴുത്തുകൾ മാനിക്കപ്പെടും. പദവിയും അന്തസ്സും വർദ്ധിക്കും. മംഗളകരമായ കാര്യങ്ങളിൽ സജീവമായി പങ്കുകൊള്ളും. വാക്കുകൾ ഉപയോഗിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ശുഭദിനം-വെള്ളി.
ഉത്തൃട്ടാതി വ്യാപാരം അഭിവൃദ്ധിപ്പെടുത്താൻ സാധിക്കും. പരീക്ഷകളിൽ വിജയിക്കും. പിതാവിന് ശ്രേയസ്സ് വർദ്ധിക്കും. ഭാര്യയുടെ സ്വത്ത് പങ്കുവെക്കും. കർമ്മസ്ഥാനം മോടി പിടിപ്പിക്കുന്നതാണ്. പതിവിലുമധികം യാത്രകൾ ചെയ്യും. ശുഭദിനം-തിങ്കൾ. രേവതി സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കണം. സർവ്വീസിൽ സ്ഥിരീകരണം ലഭിക്കും. ഇൻർവ്യൂകളിൽ വിജയിക്കും. പുതിയ വാഹനമോ വീടോ വാങ്ങിക്കും. കൂട്ടുചേർന്നുള്ള വ്യാപാരത്തിൽ ലാഭം പ്രതീക്ഷിക്കാം. ഒന്നിലധികം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ഗൃഹം മോടി പിടിപ്പിക്കാൻ ധനം ചെലവഴിക്കും.