പണമായോ സ്വർണമായോ ഇവർക്ക് സമ്പത്ത് കൈയിൽ വരും, ജോലി തേടുന്നവർക്ക് ഉടൻ ലഭിക്കും
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.
2026 ഏപ്രിൽ 11 1201 മീനം 28 ശനിയാഴ്ച . (18 നാഴിക 19 വിനാഴിക വരെ ഉത്രാടം നക്ഷത്രം ശേഷം തിരുവോണം നക്ഷത്രം)
(നവമി തിഥി 45 നാഴിക 44 വിനാഴിക വരെ) (രാഹുകാലം 9 മണി മുതൽ 10.30 മണി വരെ)
അശ്വതി : അവിചാരിത തടസ്സങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് കഠിന പരിശ്രമം ആവശ്യമായി കാണുന്നു. ആരോഗ്യപരമായ അസ്വസ്ഥതകൾക്കു സാദ്ധ്യതയുണ്ട്. സംസാരം വളരെ നിയന്ത്രിക്കണം.
ഭരണി : ധനനഷ്ടങ്ങൾ വരാം. ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക. ഔഷധം ഉപയോഗിക്കേണ്ടി വരും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകൾ ഉണ്ടാകും. ജാമ്യം നിൽക്കുന്നത് മൂലം വിഷമതകൾ, വ്യവഹാരത്തിൽ പരാജയ ഭീതി.
കാർത്തിക : വിദ്യാർത്ഥികൾക്ക് പ്രതികൂല സമയമാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനചലനവും മറ്റ് അസ്വസ്ഥതകളും ഉണ്ടായേക്കാം. ഏല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും.
രോഹിണി : ദൈവീക ചിന്ത വർദ്ധിക്കും, സ്ത്രീകൾക്ക് നല്ലസമയം, വിദേശയാത്രകൾ ഗുണകരമാകും, സ്ത്രീകൾക്ക് ആഭരണ, വസ്ത്രാദിലാഭം. ധനപരമായ നേട്ടങ്ങൾ ചിലതൊക്കെ ഉണ്ടാകും.
മകയിരം : ജോലിയിൽ പുരോഗതിയും അനുകൂലങ്ങളും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ കൈവരും. നൂതന സംരംഭങ്ങൾ തുടങ്ങും.
തിരുവാതിര : തൊഴിലിൽ പുരോഗതി നേടും. പുതിയ പ്രവർത്തന മേഖലയിൽ പരിശ്രമങ്ങൾ നടത്തും. സുഹൃത്ത് സഹായം ലഭിക്കും. വ്യാപാരികൾക്ക് നേട്ടമുണ്ടാകും. സന്താനങ്ങളെക്കൊണ്ട് ഗുണം.
പുണർതം : വിദ്യാർത്ഥികൾക്ക് ഉദ്ദേശിക്കുന്ന നേട്ടമുണ്ടാകും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ. കുടുംബസമാധാനം, ആത്മവിശ്വാസക്കൂടുതൽ, പ്രയത്നം സഫലമാകും.
പൂയം : വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം. പുതിയ ഉദ്യമങ്ങളിൽ വിജയം കൈവരിക്കും, കീർത്തി,വസ്ത്രാഭരണലാഭം.
ആയില്യം : അവിചാരിത ധനനഷ്ടങ്ങൾ ഉണ്ടാകും. കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, സന്താനങ്ങൾ മൂലം കഷ്ടപാടുകൾ, സാമ്പത്തിക കാര്യങ്ങളിൽ സമാധാനം, പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടും.
മകം : ജോലിയിൽ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. മനഃക്ലേശവും അസ്വസ്ഥതകളും വർദ്ധിച്ചേക്കാം. അനാവശ്യ കാര്യങ്ങളിൽ ഇടപെടരുത്. മാനസിക ശാരീരിക വിഷമതകൾ ഏറാൻ സാദ്ധ്യത, തന്നിഷ്ട പ്രകാരം പ്രവർത്തിക്കും.
പൂരം : അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടായേക്കാം. ധനനഷ്ടത്തിനു സാദ്ധ്യത. എല്ലാ കാര്യങ്ങൾക്കും തടസ്സം അനുഭവപ്പെടും, അനാവശ്യ യാത്രകൾ കഴിവതും ഒഴിവാക്കുക, ബന്ധുക്കൾക്ക് രോഗ ദുരിതങ്ങൾ ഉണ്ടാകും.
ഉത്രം : കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ ശ്രമിക്കണം. ജീവിത പങ്കാളിക്ക് ശാരീരിക-മാനസിക ക്ലേശങ്ങൾക്ക് സാദ്ധ്യത. സ്ഥാനമാറ്റം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും, അന്യരെ വിശ്വാസപൂർവ്വം ഒന്നും ഏല്പ്പിക്കരുത്.
അത്തം : ഏതു കാര്യത്തിലും കൂടുതൽ ശ്രദ്ധ പാലിക്കുക. വ്യാപാര രംഗത്ത് പ്രതികൂല അനുഭവങ്ങൾ ഉണ്ടാകാം. ദാമ്പത്യ സുഖക്കുറവനുഭവപ്പെടും, ചിന്തയിലുണ്ടാകുന്ന സംഗതികൾ പ്രായോഗികമാക്കാൻ നന്നേ ബുദ്ധിമുട്ടും.
ചിത്തിര : യാത്രാക്ലേശങ്ങൾ വർദ്ധിക്കും. ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധ പാലിച്ചില്ലെങ്കിൽ ചില പ്രയാസങ്ങൾ വന്നു ചേരാം. വിദ്യാർത്ഥികൾ വളരെ ജാഗ്രത പാലിക്കുക. സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും.
ചോതി: തൊഴിലിൽ പരാജയങ്ങൾ വരാം. സ്‌നേഹിതൻമാരിൽ നിന്ന് ചതിവുകൾ ഉണ്ടാകാനിടയുണ്ട്, മാരക പ്രവർത്തികളുടെ കുറ്റം ഏൽക്കേണ്ടി വരും, അയൽക്കാരുമായി കലഹിക്കാനിടവരും. ചെലവുകൾ വർദ്ധിക്കും.
വിശാഖം : വിദ്യാർത്ഥികൾ വളരെ ജാഗ്രതയോടെ ശ്രമിക്കുകയാണെങ്കിൽ ഉദ്ദേശിച്ച ഗുണം ലഭിക്കും. ഉദ്യോഗസ്ഥർക്ക് ഗുണകരമായ ചില തീരുമാനങ്ങൾ ഉണ്ടാകും. പ്രവർത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം. കലാ മത്സരങ്ങളിൽ വിജയവും അംഗീകാരവും.
അനിഴം: സാമ്പത്തികമായ ചില നേട്ടങ്ങൾ ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങൾ കൈവരും. മറ്റുള്ളവരുടെ ആദരവ് നേടും, ആത്മവിശ്വാസം വർദ്ധിക്കും, ദൂരയാത്രകൾ ഫലപ്രദമാകും. പൊതുകാര്യങ്ങളിൽ വിജയം, അഭിമാനകരമായ സംഗതികൾ സംഭവിക്കും.
കേട്ട: കാര്യങ്ങൾ അനുകൂലമാകും. ജോലിയിൽ ചില നേട്ടങ്ങൾ ഉണ്ടാകും. ധനപരമായ പുരോഗതി കൈവരും. വിദ്യാർത്ഥികൾക്ക് ഗുണദോഷ സമ്മിശ്രം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ ഇടവരും, വിദേശ ജോലിക്ക് സാദ്ധ്യത,മാദ്ധ്യമങ്ങളിൽ ശോഭിക്കും.
മൂലം:കർമ്മരംഗത്ത് നൂതനമായ പരീക്ഷണങ്ങൾക്ക് ശ്രമിക്കും. ജോലിയിൽ മാറ്റങ്ങൾ വരുത്തുവാൻ കഴിയും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ പിണക്കം മാറ്റും, ഗൃഹനിർമ്മാണത്തിന് പണം മുടക്കും.ഗൃഹം,വാഹനം എന്നിവ പരിഷ്‌ക്കരിക്കും.
പൂരാടം : വിദ്യാർത്ഥികൾക്ക് പുരോഗതി നേടാനാകും. ഉദ്യോഗസ്ഥർക്ക് അനുകൂലമാറ്റമുണ്ടാകും.രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കാനിട, ജോലി തേടുന്നവർക്ക് അനുകൂല അറിയിപ്പ് ലഭിക്കും, പ്രണയകാര്യങ്ങളിൽ തീരുമാനം, സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരാം.
ഉത്രാടം : സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ജോലിയിൽ പ്രമോഷൻ നേടാനുള്ള അവസരമൊരുങ്ങും. പുതിയ തൊഴിൽ നേടുന്നതിനും സാദ്ധ്യതയുണ്ട്. വീടുപണിയുന്നതിന് ശ്രമം തുടങ്ങും. പൊതു പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും, ഏറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും.
തിരുവോണം: നൂതന വസ്ത്രാഭരണങ്ങൾ ലഭിക്കും. വിവാഹാലോചനകളിൽ തീരുമാനമുണ്ടായേക്കും.വിദ്യാർത്ഥികൾക്ക് നന്നായി ശ്രമിച്ചാൽ വിജയിക്കാൻ കഴിയും. കലാകാരന്മാർക്ക് നല്ല സമയം, കുടുംബപരമായ ബാദ്ധ്യതകൾ തീർക്കും. സ്ത്രീകളിൽ നിന്നും ആത്മാർഥമായ സഹകരണം പ്രതീക്ഷിക്കാം.
അവിട്ടം: ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂർവ്വം ഇടപെടുക. കുടുംബത്തിൽ ചില അസ്വസ്ഥതകൾക്ക് സാദ്ധ്യത കാണുന്നുണ്ട്. എതിർപ്പുകളെ അതിജീവിക്കേണ്ടി വരും. കർമ്മതടസ്സം, ദുരിതങ്ങൾ, നേത്ര രോഗം എന്നിവ വരാതെ സൂക്ഷിക്കുക, അഭിമാനക്ഷതം വരാതെ നോക്കണം.
ചതയം:സ്വജനകലഹം, ബന്ധുവിരോധം ഇവ സംഭവിച്ചേക്കാം. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക, ബന്ധുജനങ്ങളെ കണ്ടു മുട്ടും, വിദേശത്ത് നിന്നും ശുഭ വാർത്തകൾ ശ്രവിക്കും, ഭൂമിവിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും.
പൂരുരുട്ടാതി: സ്ത്രീകൾ മുഖേനെ ചതിയും അപമാനവും, പണം കടം വാങ്ങേണ്ട അവസ്ഥ വരും, സമാധാനവും സന്തോഷവും നഷ്ടപ്പെടും, കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർ കരുതലോടെ നീങ്ങുക, വാശി,മാത്സര്യബുദ്ധി ഇവ ഉപേക്ഷിക്കണം, ഉദ്യോഗസ്ഥർക്ക് ജോലിക്കൂടുതൽ ഉണ്ടാകും.
ഉത്രട്ടാതി: രോഗാവസ്ഥയ്ക് സാദ്ധ്യതയുണ്ട്. ഭാര്യാഭർതൃ ബന്ധത്തിൽ വിള്ളലുണ്ടാകാൻ സാദ്ധ്യത, പൊതുജനങ്ങളുമായി വാക്കുതർക്കത്തിലേർപ്പെടും. സഹോദര സ്ഥാനത്തുള്ളവരിൽ നിന്നും പ്രതികൂല നിലപാട്, രഹസ്യം സൂക്ഷിക്കാൻ സാധിക്കില്ല, കുടുംബത്തിൽ കലഹങ്ങൾ, ചെലവ് ക്രമാതീതമായി വർദ്ധിക്കും.
രേവതി: ഗൃഹനിർമ്മാണത്തിന് ഒരുങ്ങുന്നവർ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. കർമ്മരംഗത്ത് പലവിധ പ്രതികൂല മാറ്റങ്ങൾക്കും ഇടയുണ്ട്. സായാഹ്നം വരെ കാര്യങ്ങൾ ഏറെക്കുറെ അനുകൂലം പിന്നീട് വിഷമതകൾ, ഉദരരോഗം. വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല.