മട്ടാഞ്ചേരി മാഫിയയിൽ ലുക്‌മാനും, ഡോണാകാൻ മമ്മൂട്ടി

Saturday 11 April 2026 6:10 AM IST

ഡോണാകാൻ മമ്മൂട്ടി എത്തുന്നു. ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയ എന്ന ചിത്രത്തിൽ ഡോണിന്റെ വേഷം ആണ് മമ്മൂട്ടിക്ക്. ഹ്യൂമർ ട്രാക്കിൽ ആണ് മട്ടാഞ്ചേരി മാഫിയ ഒരുങ്ങുന്നത്. മട്ടാഞ്ചേരിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ആസിഫ് അലി, നസ്ളിൻ, ലുക്‌മാൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

​പ്ലാ​ൻ​ ​ബി​ ​മോ​ഷ​ൻ​ ​പി​ക്‌​ചേ​ഴ്സി​ന്റെ​യും​ ​യൂ​ണി​വേ​ഴ്സ​ൽ​ ​സി​നി​മാ​സി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​ഖാ​ലി​ദ് ​റ​ഹ്മാ​നും​ ​ബി.​ ​ര​കേ​ഷും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം​ .​ ​ആ​ഗ​സ്റ്രി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​നി​യോ​ഗ് ​കൃ​ഷ്ണ,​ ​സു​ഹാ​സ്,​ ​ഷ​റ​ഫ് ,​ ​ത​സ്രീ​ഖ് ​അ​ബ്ദു​ൾ​ ​സ​ലാം​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ,​ ​ജിം​ഷി​ ​ഖാ​ലി​ദ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സം​ഗീ​തം​ ​റെ​ക്സ് ​വി​ജ​യ​ൻ,​ ​സൗ​ണ്ട് ​ഡി​സൈ​ൻ​ ​വി​ഷ്ണു​ ​ഗോ​വി​ന്ദ്.​ ​ ഖാ​ലി​ദ് ​റ​ഹ്‌​മാ​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ന​സ്ളി​ൻ​ ​നാ​യ​ക​നാ​യ​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്രം​ ​ആ​ല​പ്പു​ഴ​ ​ജിം​ഖാ​ന​ ​നി​ർ​മ്മി​ച്ച​തും​ ​പ്ളാ​ൻ​ ​ബി​ ​മോ​ഷ​ൻ​ ​പി​ക്‌​ചേ​ഴ്സ് ​ആ​യി​രു​ന്നു.​ ​ഉ​ണ്ട​ ​എ​ന്ന​ ​ഹി​റ്റ് ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​മ​മ്മൂ​ട്ടി​യും​ ​ഖാ​ലി​ദ് ​റ​ഹ്മാ​നും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ഏ​റെ​യാ​ണ്.​നി​തീ​ഷ് ​സ​ഹ​ദേ​വി​ന്റെ​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​ഖാ​ലി​ദ് ​റ​ഹ്മാ​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​ജോ​യി​ൻ​ ​ചെ​യ്യും.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​നിതീഷ് സഹദേവ് ​ചി​ത്ര​ത്തി​ൽ​ ​അ​ൽ​ ​ഫോ​ൻ​സ് ​പു​ത്ര​നും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.