സിൽവർ ജൂബിലി ആഘോഷം
Friday 10 April 2026 9:34 PM IST
ആലപ്പുഴ: കാനറ ബാങ്കിന്റെ കീഴിലുള്ള കമ്പ്യൂട്ടർ ട്രെയിനിംഗ് സെന്ററായ സി.ബി.ഐ.ഐ.ടിയുടെ സിൽവർ ജൂബിലി ആഘോഷം നാളെ രാവിലെ 9.30 മുതൽ ആലപ്പുഴ ഗവ. ഗേൾസ് എച്ച്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. അസോസിയേഷൻ ഒഫ് സി.ബി.ഐ.ഐ.ടി എക്‌സ് ട്രെയിനീസിന്റെ (അസെറ്റ്) നേതൃത്വത്തിൽ നടക്കുന്ന പരിപാടി ടെക്‌ജെൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. 7400ഓളം പൂർവ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ അസെറ്റ് കൺവീനവർ കണ്ണൻ ടി.എസ്, ചെയർമാൻ അരുൺകുമാർ വി, സെക്രട്ടറി ജി. രാജേഷ് എന്നിവർ പങ്കെടുത്തു.