നർമ്മകഥാ പുരസ്കാരം

Friday 10 April 2026 9:36 PM IST

ആലപ്പുഴ : ഫലിത സാഹിത്യകാരന്മാരുടെ സംസ്ഥാന സംഘടനയായ ഹാസ്യവേദിയുടെ ഈ വർഷത്തെ എസ്.എൻ.ജി. നർമ്മകഥാ പുരസ്‌ക്കാരത്തിന് നൈന മണ്ണഞ്ചേരിയുടെ ''ശുനകനും ഒരു ദിനം'' എന്ന നർമ്മകഥ അർഹമായി. ക്യാഷ് അവാർഡ്, ഫലകം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 12​ന്

എറണാകുളം അദ്ധ്യാപക ഭവൻ ഹാളിൽ നടക്കുന്ന ഹാസ്യവേദിയുടെ 42​-ാമത് വാർഷിക സമ്മേളനത്തിൽ പ്രശസ്ത സംവിധായകൻ ആലപ്പി അഷറഫ് അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.