തകഴി അനുസ്മരണം

Friday 10 April 2026 9:37 PM IST

അമ്പലപ്പുഴ: വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ചരമദിനമായ ഏപ്രിൽ 10ന് തകഴി സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. തകഴി സ്മാരക സമിതിൽ ഭരണ സമിതിയംഗം ജോസഫ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സമിതി വൈസ് ചെയർമാൻ പ്രൊഫ.എൻ. ഗോപിനാഥപിള്ള തകഴി അനുസ്മരണം നടത്തി. സെക്രട്ടറി കെ.ബി .അജയകുമാർ സ്വാഗതവും കെ .സി .രമേഷ് കുമാർ നന്ദിയും പറഞ്ഞു. പി.രാമചന്ദ്രൻ സംസാരിച്ചു. ഏപ്രിൽ 17ന് തകഴിയുടെ ജന്മദിനത്തിൽ സാഹിത്യ സമ്മേളനം നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.