ഗായത്രി വിദ്യാ മന്ദിരം
Saturday 11 April 2026 1:39 AM IST
പാറശാല: പരശുവയ്ക്കൽ ഗായത്രി വിദ്യാ മന്ദിരത്തിന്റെ വാർഷികാഘോഷ പരിപാടികൾ പിന്നണി ഗായിക ഡോ.ഭാവന രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി അദ്ധ്യക്ഷനും കവിയും ഗാനരചയിതാവും സാഹിത്യകാരനുമായ സുകു മരുതത്തൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാലയ സമിതി സെക്രട്ടറി വി.പരമേശ്വരൻ, വിദ്യാനികേതൻ ജില്ല സംസ്‌കൃത പ്രമുഖ് സുധാകരൻ നായർ, സമിതി ട്രഷറർ ചന്ദ്രമോഹനൻ, വൈസ് പ്രസിഡന്റ് സുഷമകുമാരി, വൈസ് പ്രിൻസിപ്പാൾ ദീപാ കുമാരി എന്നിവർ പങ്കെടുത്തു.