ഹരിതകർമ്മ സേനാംഗങ്ങളെ പോളിംഗ് ബൂത്തിൽനിന്ന് ഇറക്കിവിട്ടെന്ന് പരാതി

Friday 10 April 2026 9:42 PM IST

ചാരുംമൂട് : പോളിംഗ് സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയ ഹരിത കർമ്മസേനാംഗങ്ങളെ പൊലീസ് ഇറക്കിവിട്ടതായി പരാതി. പോളിംഗ്സ്റ്റേഷനുകളിലെ മാലിന്യം നീക്കാൻ

ഗ്രാമപഞ്ചായത്തിൽ നിന്ന് ഹരിതകർമ്മ സേനയെയാണ് നിയോഗിച്ചത്.

എന്നാൽ,​ താമരക്കുളം ഗ്രാമപഞ്ചായത്തിലെ കണ്ണനാകുഴി ഗവ.എൽ.പി.എസ്, വേടര പ്ലാവ് ഗവ.എൽ.പി.എസ്, കൊട്ടയ്ക്കാട്ടുശ്ശേരി എൻ.എസ്.എസ് കരയോഗം, പ്രസിഡൻസി സ്‌കൂൾ തുടങ്ങിയ പോളിംഗ് സ്റ്റേഷനുകളിൽ നിന്ന് ഹരിതകർമ്മ സേന അംഗങ്ങളെ നിങ്ങൾക്കിവിടെ കാര്യമില്ലെന്ന് പറഞ്ഞ് അപമാനിച്ച് ഇറക്കിവിട്ടതായി ജില്ലാ ഹരിതമിഷൻ,​ ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് നടപടിക്കെതിരെ ഹരിത കർമ്മ സേനാംഗങ്ങൾ

താമരക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഹരിത കർമ്മസേന കൺസോഷ്യം പ്രസിഡന്റ് ജലജ, സെക്രട്ടറി ഗിരിജ എന്നിവർ നേതൃത്വം നൽകി.