അകുൽശിവക്ക് നാടിന്റെ യാത്രാമൊഴി

Saturday 11 April 2026 1:44 AM IST

വിതുര: അകാലത്തിൽ പൊലിഞ്ഞ വിതുര ഗവ.യു.പി.സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥി എൻ.അകുൽ ശിവക്ക് (10) കണ്ണീരോടെ വിടനൽകി. വിതുര തേവിയോട് മാതളം നെൽസാ ഭവനിൽ നബീഷിന്റെയും ധന്യയുടെയും മൂത്ത മകനായ അകുൽശിവ വെമ്പായത്ത് അമ്യൂസ്‌മെന്റ് പാർക്കിൽ കുളിക്കുന്നതിനിടെയാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. വിദേശത്തായിരുന്ന പിതാവ് നബീഷ് വ്യാഴാഴ്ച രാത്രി നാട്ടിലെത്തി. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ പതിനൊന്ന് മണിയോടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. അകുലിന്റെ സഹപാഠികളും അദ്ധ്യാപകരുമടക്കം അനവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. സ​ഹോ​ദ​രി:​ ​നി​ഖ​ ​കൃ​ഷ്ണ.​ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.