വാൽവ് ചേംബറിന്റെ ഇരുമ്പ് മൂടികൾ മോഷ്ടിച്ചു

Saturday 11 April 2026 1:46 AM IST

പാലോട്: കേരള വാട്ടർ അതോറിട്ടി പാലോട് സെക്ഷന്റെ നിയന്ത്രണത്തിലുള്ള പെരിങ്ങമ്മല,നന്ദിയോട്, വിതുര പഞ്ചായത്തുകളിലെ കുടിവെള്ള പൈപ്പ് ലൈനുകളുടെ വാൽവ് ചേംബറിന്റെ 250 കിലോയോളം ഭാരുള്ള മൂടികൾ മോഷണം പോയി. അധികൃതർ പാലോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മണ്ണൂർ, പെരിങ്ങമ്മല എൻ.എസ്.എസ് സ്കൂൾ ജംഗ്ഷൻ, പ്ലാമൂട്, മാന്തുരുത്തി, പച്ച എൽ.പി സ്കൂൾ ജംഗ്ഷൻ ഉൾപ്പെടെ 12 ഓളം മൂടികളാണ് മോഷണം പോയത്. റോഡിൽ നിന്നും 15 മീറ്ററോളം താഴ്ചയിൽ സ്ഥാപിച്ചിരിക്കുന്ന വാൽവുകളുടെ സംരക്ഷണം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ കുഴികളിൽ കാൽനട യാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും വീഴാനുള്ള സാദ്ധ്യതയുണ്ട്. പൊലീസിന്റെ ഭാഗത്തു നിന്നും ശക്തമായ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.