ഹോം വോട്ടിംഗിൽ 96 ശതമാനം പോളിംഗ് 

Saturday 11 April 2026 1:25 AM IST

തിരുവനന്തപുരം: ജില്ലയിൽ ഹോം വോട്ടിംഗിൽ 96 ശതമാനം പോളിംഗ്.ജില്ലയിൽ 85ന് വയസിന് മുകളിലുള്ള 14,672 മുതിർന്ന പൗരന്മാർക്കും,6774 ഭിന്നശേഷിക്കാർക്കുമാണ് ഹോം വോട്ടിംഗ് സൗകര്യമൊരുക്കിയത്. മുതിർന്ന പൗരൻമാരിൽ 14,084 പേരും ഭിന്നശേഷിക്കാരായ 6546 പേരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു.14 മണ്ഡലങ്ങളിലുമായി മുതിർന്ന പൗരന്മാരുടെ വോട്ടിംഗ് ശതമാനം 95.99 ശതമാനവും,ഭിന്നശേഷി വോട്ടർമാരുടേത് 96.63 ശതമാനവുമാണ്.

വർക്കല - 95.31,ആറ്റിങ്ങൽ - 95.83,ചിറയിൻകീഴ് - 96.45,നെടുമങ്ങാട് - 97.31,വാമനപുരം - 95.38,കഴക്കൂട്ടം - 96.72,വട്ടിയൂർക്കാവ് - 95.51,തിരുവനന്തപുരം - 94.16,നേമം- 97.54,അരുവിക്കര 96.53, പാറശാല - 96.60,കാട്ടാക്കട - 96.34,കോവളം - 95.35,നെയ്യാറ്റിൻകര - 95.60 എന്നിങ്ങനെയാണ് മുതിർന്ന പൗരന്മാരുടെ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം.

വർക്കല - 98.08, ആറ്റിങ്ങൽ - 94.62,ചിറയിൻകീഴ് - 97.53,നെടുമങ്ങാട് - 97.88,വാമനപുരം - 95.74,കഴക്കൂട്ടം - 97.64,വട്ടിയൂർക്കാവ് - 93.58,തിരുവനന്തപുരം - 92.83,നേമം- 96.76,അരുവിക്കര - 97.48,പാറശാല - 97.13,കാട്ടാക്കട - 97.87,കോവളം - 95.47,നെയ്യാറ്റിൻകര - 97.12 എന്നിങ്ങനെയാണ് ഭിന്നശേഷിക്കാരായ വോട്ടർമാരുടെ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം.