വോട്ടാവേശം 77.11 ശതമാനം : 10.44 ലക്ഷം, "സ്ത്രീ തരംഗം"

Saturday 11 April 2026 12:00 AM IST
  • 9.08 ലക്ഷം പുരുഷന്മാർ

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്ക് പുറത്തുവന്നപ്പോൾ പോളിംഗ് ശതമാനത്തിൽ വൻ വർദ്ധനവ്. ആകെ 77.11 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3.35 ശതമാനത്തിന്റെ വർദ്ധനവാണിത്. എന്നാൽ റെക്കാഡ് പോളിംഗ് നടന്ന 2016നെ അപേക്ഷിച്ച് 0.63 ശതമാനത്തിന്റെ കുറവുണ്ട്. 25.32 ലക്ഷം ആകെ വോട്ടർമാരിൽ 19.53 ലക്ഷം വോട്ട് രേഖപ്പെടുത്തി. കൂടുതൽ സ്ത്രീകളാണ് വോട്ട് ചെയ്തത് 10.44 ലക്ഷം. 9.08 ലക്ഷം പുരുഷന്മാരും 9 ട്രാൻസ്‌ജെൻഡേഴ്സും വോട്ട് ചെയ്തു. ഉയർന്ന പോളിംഗ് ശതമാനം ആരെ തുണയ്ക്കുമെന്ന ചർച്ചയിലാണ് രാഷ്ട്രീയകേന്ദ്രങ്ങൾ. രണ്ട് തിരഞ്ഞെടുപ്പിലും 13ൽ 12 സീറ്റും നേടി എൽ.ഡി.എഫ് ആധിപത്യം ഉറപ്പിച്ചിരുന്നു. ഇത് നിലനിറുത്താനാകുമെന്ന വിശ്വാസത്തിലാണ് ഇടത്. എന്നാൽ, പോളിംഗ് കൂടിയത് ഭരണവിരുദ്ധ വികാരമാണെന്നും തങ്ങൾക്ക് അനുകൂലമാകുമെന്നും യു.ഡി.എഫ് വിശ്വസിക്കുമ്പോൾ മോദി തരംഗവും സ്ത്രീ വോട്ടുകളും പാർട്ടിയെ തുണയ്ക്കുമെന്ന് എൻ.ഡി.എയും പറയുന്നു.

പോളിംഗ് ശതമാനം, മണ്ഡലം തിരിച്ച്

ചേലക്കര ആകെ പോൾ 1.609 ലക്ഷം

78.93 % പുരുഷൻ 74,870 സ്ത്രീ 86,111

കുന്നംകുളം 1.518

77.14 %.

പുരുഷൻ 69,631 സ്ത്രീ 82,206

ഗുരുവായൂർ 1.604 ലക്ഷം

73.37 % പുരുഷൻ 69,816 സ്ത്രീ 90,651 ട്രാൻസ്‌ജെൻഡർ 1

മണലൂർ : 1.686 ലക്ഷം

75.89 % പുരുഷൻ 77,047 സ്ത്രീ 91,629

വടക്കാഞ്ചേരി 1.607 ലക്ഷം

79.67 % പുരുഷൻ 76,289 സ്ത്രീ 84,462 ട്രാൻസ്‌ജെൻഡർ 2

ഒല്ലൂർ 1.499 ലക്ഷം

79.60 % പുരുഷൻ 72,687 സ്ത്രീ 77,276 ട്രാൻസ്‌ജെൻഡർ 1

തൃശൂർ 1.220 ലക്ഷം

75.70 % പുരുഷൻ 58,199 സ്ത്രീ 63,848 ട്രാൻസ്‌ജെൻഡർ 1

നാട്ടിക 1.553 ലക്ഷം

76.38 % പുരുഷൻ 71,645 സ്ത്രീ 83,735 ട്രാൻസ്‌ജെൻഡർ 1

കയ്പമംഗലം 1.408 ലക്ഷം

77.07 % പുരുഷൻ 63,014 സ്ത്രീ 77,804 ട്രാൻസ്. 1

ഇരിങ്ങാലക്കുട 1.495 ലക്ഷം

76.87 % പുരുഷൻ 69,199 സ്ത്രീ 80,380 ട്രാൻസ്. 2

പുതുക്കാട് 1.519 ലക്ഷം

78.98 % പുരുഷൻ 72,935 സ്ത്രീ 79,000

ചാലക്കുടി 1.353 ലക്ഷം

75.55 % പുരുഷൻ 65,160 സ്ത്രീ 70,232

കൊടുങ്ങല്ലൂർ 1.452 ലക്ഷം

77.57 % പുരുഷൻ 68,422 സ്ത്രീ 76,807