വിദേശ വിമാനങ്ങൾക്ക് ദുബായ്‌യിൽ നിയന്ത്രണം

Saturday 11 April 2026 12:39 AM IST

ദുബായ്: യു.എ.ഇയിലെ ദുബായ്‌യിലെ വിമാനത്താവളങ്ങളിൽ വിദേശ എയർലൈനുകൾക്ക് 20 മുതൽ മേയ് 31 വരെ നിയന്ത്റണം ഏർപ്പെടുത്തിയെന്ന് റിപ്പോർട്ട്. വിദേശ എയർലൈനുകൾക്ക് പ്രതിദിനം ഒരു സർവീസേ അനുവദിക്കൂ. ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണിത്. ദുബായ് അന്താരാഷ്ട്ര എയർപോർട്ടിലും അൽ മക്തൂം അന്താരാഷ്ട്ര എയർപോർട്ടിലും നിയന്ത്രണം ഏർപ്പെടുത്തുന്ന വിവരം ദുബായ് അധികൃതർ മാർച്ച് 27ന് സ്വകാര്യ ഇ-മെയിലിലൂടെ എയർലൈനുകളെ അറിയിച്ചെന്ന് വാർത്താ ഏജൻസി പറയുന്നു. എമിറേറ്റ്സ് പോലെ ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനികൾക്ക് നിയന്ത്റണം ബാധകമല്ല. നടപടി ഇന്ത്യൻ എയർലൈനുകളുടെ വരുമാനം ഇടിയാൻ കാരണമാകുമെന്നതിനാൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഫെഡറേഷൻ ഒഫ് ഇന്ത്യൻ എയർലൈൻസ് രംഗത്തെത്തി. നൂറുകണക്കിന് സർവീസുകൾ ഇന്ത്യൻ കമ്പനികൾക്ക് റദ്ദാക്കേണ്ടി വരും.