യുവാവിന് നേരെ ക്രൂര മർദ്ധനം; കാപ്പ പ്രതി പിടിയിൽ

Saturday 11 April 2026 1:35 AM IST

തിരുവനന്തപുരം; മറ്റൊരാളോടുള്ള വൈരാഗ്യത്തിൽ പ്രകോപനമില്ലാതെ യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാപ്പക്കേസ് പ്രതി പിടിയിൽ. കാഞ്ഞിരംപാറ വി.കെ.പി നഗർ, ടി.സി 7/ 372 വീട്ടിൽ വിഷ്ണു എന്ന അപ്പു (34) വിനെയാണ് വട്ടിയൂർക്കാവ് പൊലീസ് പിടികൂടിയത്. കാഞ്ഞിരംപാറ ഭാഗത്ത് വച്ച് ബൈക്കിൽ ഇരിക്കുകയായിരുന്ന നിഖിൽരാജ് എന്ന ചെറുപ്പക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. മർദ്ദനമേറ്റ നിഖിൽ രാജിന്റെ ബന്ധുവായ മറ്റൊരാളോടുള്ള പകയാണ് ആക്രമണത്തിന് കാരണം. കോൺക്രീറ്റ് കട്ടയുപയോഗിച്ച് പലതവണ പ്രതി നിഖിലിനെ മർദ്ദിച്ചിരുന്നു. പ്രതിയായ വിഷ്ണു കാപ്പ നിയമ പ്രകാരം വട്ടിയൂർക്കാവ് സ്റ്റേഷനിൽ ആഴ്ചയിൽ ഒരു തവണ റിപ്പോർട് ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട ആളാണ്. വട്ടിയൂർക്കാവ്, മ്യൂസിയം,കന്റോൺമെന്റ് പൊലീസ് ‌സ്റ്റേഷനുകളിലായി 13 ഓളം ആക്രമണം, കൊലപാതകശ്രമം, ലഹരി തുടങ്ങിയ കേസ്സുകളിൽ പ്രതിയാണ് ഇയാൾ.