വ്യക്തി വൈരാഗ്യത്തിൽ മദ്ധ്യവയസ്‌കനെ കുത്തി പരിക്കേൽപ്പിച്ച കാപ്പ പ്രതി പിടിയിൽ

Saturday 11 April 2026 1:37 AM IST

ഇരിങ്ങാലക്കുട : ഐക്കരക്കുന്ന് റേഷൻ കടയ്ക്ക് സമീപം വെച്ച് മദ്ധ്യവയസ്‌കനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കാപ്പ പ്രതിയെ തൃശൂർ റൂറൽ പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്റ്റേഷൻ റൗഡിയായ വേളൂക്കര വില്ലേജ് ഡോക്ടർപടി സ്വദേശി ചെമ്പറമ്പത്ത് വീട്ടിൽ സലോഷാണ് (31) പിടിയിലായത്. കോലോത്തുംപടി കളത്തേരി വീട്ടിൽ സുരേഷ് (60) എന്നയാൾക്കാണ് കുത്തേറ്റത്.

കഴിഞ്ഞദിവസം വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.

ഐക്കരക്കുന്ന് റേഷൻ കടയ്ക്ക് സമീപം വെച്ച് പ്രതിയായ സലോഷ് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുരേഷിന്റെ വയറ്റിൽ കുത്തുകയായിരുന്നു. കാപ്പ നിയമ പ്രകാരം സലോഷ് 2024ലും 2025ലും ആറ് മാസം വീതം നാട് കടത്തിയിരുന്നു. ഇരിങ്ങാലക്കുട, കാട്ടൂർ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് വധശ്രമകേസിലും രണ്ട് അടിപിടി കേസിലുമടക്കം പത്ത് ക്രിമിനൽ കേസിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.